18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : 20 വര്‍ഷം മുമ്പ് മോഷണ ശ്രമത്തിനിടെ പോലീസുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവില്‍ കഴിഞ്ഞ 75 കാരനായ പ്രതിയെ പാകിസ്ഥാന്‍ ബ്രിട്ടന്് കൈമാറി, ജീവപര്യന്തം തടവിന് വിധിച്ച് കോടതി >>> രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് >>> 'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍ >>> ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!! >>> വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!! >>>
Home >> Channels
സ്വാസികയ്ക്ക് ഈ ഈസ്റ്റര്‍ വളരെ സ്‌പെഷ്യലാണ്, വിവാഹ ശേഷം പ്രേം ജേക്കബുമായി ആദ്യത്തെ ഈസ്റ്റര്‍ ആഘോഷിച്ച് സ്വാസിക

സ്വന്തം ലേഖകൻ

Story Dated: 2024-04-02

സ്വാസിക പ്രേം ജേക്കബ് വിവാഹ ശേഷം താരങ്ങളുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമുണ്ട്. സ്വാസിക സിനിമയിലും സീരിയലിലും ശ്രദ്ധ നേടുമ്പോള്‍ പ്രേം ജേക്കബ് ടെലിവിഷനൊപ്പം മോഡലിങ്ങിലും മികവ് തെളിയിച്ച വ്യക്തിയാണ്.

ഇപ്പോഴിതാ ഇവരുടെ വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഈസ്റ്റര്‍ ആഘോഷമാക്കിയിരിക്കുകയാണ്. പ്രേമിന്റെ വീട്ടിലാണ് ഇരുവരും ആഘോഷത്തിന് തുടക്കമിട്ടത്. വീട്ടില്‍ എത്തിയ ആദ്യ മരുമകളെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന പ്രേമിന്റെ അച്ഛനും അമ്മയും ചേര്‍ന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ സ്വാസിക പറയുകയും ചെയ്തിരുന്നു. ശേഷം ഇരുവരും വിവാഹം കഴിക്കുക ആയിരുന്നു.

More Latest News

രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന്

ബോളീവുഡില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് രണ്‍വീറും ദീപികയും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് തങ്ങള്‍ അച്ഛനും അമ്മയും ആകുന്ന വിവരം താരങ്ങള്‍ പുറത്ത് വിട്ടത്. അതിനായുള്ള കാത്തിരിപ്പില്‍ ആണ് രണ്ടു പേരും. കുഞ്ഞിന്റെ വരവിന് വേണ്ടി ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും അവരുടെ വിവാഹ ചിത്രങ്ങളടക്കം ഡിലീറ്റ് ചെയ്തത് വലിയ സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരും വിവാഹമോചിതരാകുകയാണോ എന്നായിരുന്നു ആരാധകര്‍ സംശയിച്ചത്. കാരണം ദീപികയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തെറ്റെന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ മോചന ചര്‍ച്ചകളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലുള്ള രണ്‍വീറിന്റെ പ്രതികരണം ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ആരാധകരുടെ എല്ലാ സംശയത്തിനും അവസാനം കണ്ടെത്തിയിരിക്കുന്നത്.  'തന്റെ വിവാഹ മോതിരം ആണ് തന്റെ പ്രിയപ്പെട്ട ആഭരണം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. അത് തന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായതെന്നും ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരമെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.' വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണെന്നും രണ്‍വീര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം തിരിച്ചെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിവാഹ മോചനം എന്ന തെറ്റായ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്.

'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍

കഴിഞ്ഞ ദിവസമാണ് തലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു താരം പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. സിനിമാ ലോകത്ത് പലയിടത്ത് നിനായി അഭിനന്ദന പ്രവാഹമാണ് എത്തിയത്. ഏറ്റവും ഹൃദ്യവും സ്‌നേഹവും നിറഞ്ഞ അഭിനന്ദനമാണ് രാം ചരണ്‍ അറിയിച്ചിരിക്കുന്നത്.   വളരെ പെട്ടന്നാണ് രാം ചരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.  ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ രാം ചരണ്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന്റെ ചിത്രവും താരം പങ്കുവച്ചു. 'അഭിനന്ദനങ്ങള്‍, അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു.' എന്ന കുറിപ്പോടെയായിരുന്നു രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും രാം ചരണ്‍ പങ്കുവച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചിരഞ്ജീവി പ്രിയപ്പെട്ടവരോട് നന്ദി അറിയിച്ച് രംഗത്തെത്തി. സിനിമാ ജീവിതത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്കും പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി. അഭിമാനകരമായ ഈ ബഹുമതി നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനും നന്ദി.' ചിരഞ്ജീവി എക്സില്‍ കുറിച്ചു.

ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!

വിവാഹത്തിന്റെ സാധാരണ രീതികളില്‍ നിന്നും മാറി വ്യത്യസ്തമായി ജീവിതം മുന്നോട്ട് നയിക്കുന്ന രീതിയാണ് 'ഫ്രണ്ട്ഷിപ്പ് മാരേജ്' അഥവാ 'സൗഹൃദ കല്യാണം'. ജപ്പാനില്‍ പുതിയ ട്രെന്റായാണ് ഈ സൗഹൃദ കല്യാണം മാറിക്കൊണ്ടിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലായിരിക്കും വിവാഹിതരാവുക. പക്ഷെ ഇവര്‍ തമ്മില്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ താലര്‍പര്യമില്ലാത്തവരായിരിക്കും. വിവാഹത്തിന്റെ ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലാണ് ഈ വിവാഹം.  ജപ്പാനിലെ 124 ദശലക്ഷമാളുകളില്‍ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകള്‍. ക്വീര്‍ വിഭാഗത്തില്‍പ്പെടുന്നയാളുകള്‍, അസെക്ഷ്വല്‍ വ്യക്തികള്‍ (ലൈംഗിക താത്പര്യങ്ങളില്ലാത്തവര്‍), സ്വവര്‍ഗാനുരാഗികള്‍, പരമ്പരാഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവര്‍ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള തങ്ങളുടെ സൗഹൃദം മനുന്‍നിറുത്തിയാണ് ഇവര്‍ വിവാഹിതരാകുന്നത്. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാന്‍ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. പക്ഷെ സാധാരണ വിവാഹിതരില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും ഇവരുടെ വിവാഹം. ജപ്പാനില്‍ 2015 മുതല്‍ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തില്‍ വിവാഹിതരാവുന്നവര്‍ നിയമപരമായി ദമ്പതികളാണെങ്കിലും അവര്‍ക്കിടയില്‍ മറ്റ് ദമ്പതികളെ പോലെ ലൈംഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തില്‍ വിവാഹം കഴിച്ച ചില ദമ്പതികള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.  

വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!

ഫ്‌ലൈറ്റ് യാത്രാ സൗകര്യം അത്രയ്ക്ക് അങ്ങ് പോരെങ്കില്‍ അത് അധികൃതരെ നേരിട്ട് അറിയിക്കുക പതിവാണ്. എന്നാല്‍ അത്തരത്തില്‍ തന്റെ പരാതി അറിയിച്ചപ്പോള്‍ വിമാന കമ്പനി നല്‍കിയ മറുപടി യാത്രക്കാരനെ ഞെട്ടിച്ചിരിക്കുകയാണ്. ബഡ്ജറ്റ് ഫ്രണ്ടലിയായിട്ടുള്ള വിമാന യാത്രകള്‍ക്ക് പേരുകേട്ട വിമാനക്കമ്പനിയാണ് റയാനെയര്‍. ചാര്‍ജ് കുറവായതുകൊണ്ട് രന്നെ സുഖസൗകര്യങ്ങളും അല്‍പം കുറവാണ്. അതില്‍ തനിക്ക് തോന്നിയ പ്രധാന അസൗകര്യം ആണ് ഒരു യാത്രക്കാരന്‍ കമ്പനിയെ അറിയിച്ചത്. വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ സീറ്റുകള്‍ പിടിപ്പിച്ചതിനാല്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി ഇരിക്കാന്‍ കഴിയുന്നില്ല. ഈ അസൗകര്യം ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് വിമാനക്കമ്പനി പറഞ്ഞത്' നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്നായിരുന്നു. ദി ലാസ്റ്റ് കിംഗ് എന്ന എക്സ് ഉപയോക്താവ് സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'റയാനെയര്‍, അടുത്ത തവണ ഞാന്‍ എന്റെ  സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി.  ഇതിന് മറുപടിയുമായി റെയാനെയറും രംഗത്തെത്തി. വളരെ സരസമായി ദി ലാസ്റ്റ് കിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് റയാനെയര്‍ ഇങ്ങനെ എഴുതി,'അടുത്ത തവണ സ്വന്തം വിമാനവുമായി വരൂ.' ലെഗ്റൂമുമായി വരാമെന്ന് പറഞ്ഞയാളോട് അത് വേണ്ട സ്വന്തം വിമാനത്തില്‍ വരൂവെന്നായിരുന്നു വിമാനക്കമ്പനിയുടെ ഉപദേശം. റയാനെയിന്റെ  മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം എഴുപത് ലക്ഷം പേരാണ് ഈ മറുപടി കണ്ടത്.

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം 'മേഴ്‌സി മ്യൂസ്' രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിന്റെ സമ്മര്‍ എഡിഷനില്‍ നഴ്‌സസ് ഡേ ഉള്‍പ്പെടെ നിരവധി വാര്‍ത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്‌സി മ്യൂസ് പുറത്തിറങ്ങുന്നത്.  ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയ മേഴ്‌സി മ്യൂസ് ലിവര്‍പൂള്‍ മലയാളികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസ്താവിച്ചു.  

Other News in this category

  • 'എപ്പോഴും കൊഞ്ചിക്കുന്നതല്ല ശരിക്കുള്ള സ്‌നേഹം, നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്' തുറന്ന് പറഞ്ഞ് സ്വാസിക
  • പ്രിയപ്പെട്ട നടി കനകലത വിടപറയുമ്പോള്‍ ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന കാലത്ത് നടിയെ സന്ദര്‍ശിച്ച ശേഷം നടന്‍ അനീഷ് രവി പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്
  • 'ബിഗ് ബോസ് ഷോയെ കുറിച്ച് അറിയാന്‍ എന്നെ വിളിക്കുന്നവരോട് പറയാന്‍ എനിക്ക് ഒന്നേ ഉള്ളൂ' ബിഗ് ബോസ് പഴയ സീസണ്‍ മത്സരാര്‍ത്ഥി സംവിധായകന്‍ ഒമര്‍ ലുലു
  • 'ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്' ബിഗ്‌ബോസ് ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി
  • ഒടുവില്‍ സായ് കൃഷ്ണയുമോ? ബിഗ്‌ബോസ് ഹൗസില്‍ നിന്നും ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം സായ് കൃഷ്ണ താല്‍കാലികമായി പുറത്തേക്ക്
  • 'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്
  • 'നായയെ പോലെ കിതച്ചെന്ന് ജാസ്മിനോടും', 'നീതി ദേവതയായി നടന്നിട്ട് നിലവാരമില്ലാത്ത കളി കളിക്കരുതെന്ന് റെസ്മിനോടും' ഗബ്രി, ബിഗ്‌ബോസില്‍ ഈ ആഴ്ച മൂന്ന് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക്
  • 'ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും ബിഗ്‌ബോസില്‍ വന്നില്ല, എപ്പിസോഡില്‍ മൊത്തം ജബ്രി മാത്രം, എന്തോ അവര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് തോന്നുന്നു' ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിഷേക്
  • സ്നേഹത്തോടെ പ്രേക്ഷകര്‍ നല്‍കിയ, ഒടുവില്‍ അവര്‍ സ്വന്തമാക്കി മാറ്റിയ പേര് പുതിയ വീടിനു നല്‍കി പേളിയും ശ്രീനിളും, ഇത് സന്തോഷത്തിന്റെ നിമിഷമെന്ന് ആരാധകരോട് താരങ്ങള്‍
  • ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഹണിമൂണ്‍ ആഘോഷിച്ച് സ്വാസികയും പ്രേമും, അതി സുന്ദരിയായിരിക്കുന്നു എന്ന് ആരാധകര്‍
  • Most Read

    British Pathram Recommends