18
MAR 2021
THURSDAY
1 GBP =104.61 INR
1 USD =83.51 INR
1 EUR =89.98 INR
breaking news : എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു >>> ഇത് സ്റ്റാര്‍മാജിക്കിന്റെ പ്രിയപ്പെട്ട താരം തന്നെയാണോ? കുട്ടി നിക്കറും ടീ ഷര്‍ട്ടും വേഷത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ആരാധകര്‍!!! >>> 'മുന്‍ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്സ് പല താരങ്ങളുടെയും ശമ്പളം ഇനിയും നല്‍കിയിട്ടില്ല': എസ് ശ്രീശാന്ത് >>> കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് >>> വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും >>>
Home >> ASSOCIATION
ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ' എന്ന ഗാനം റിലീസ് ചെയ്തു, മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, മികച്ച ആലാപനവും

സ്വന്തം ലേഖകൻ

Story Dated: 2024-03-30

ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു.

മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ സോങ്ങിനെ കുടുതല്‍ മനോഹരമാക്കാന്‍ സാധിച്ചു. ഷിജോ സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന് സഗീതം നല്‍കിയത് ജോജി ജോണ്‍സ്, ലിറിക്സ് ജോബി കാവാലം, ക്യാമറ ജയിബിന്‍ തോളത്ത്, എഡിറ്റിങ് അനില്‍ പോള്‍ എന്നിവരാണ്.

ഷൈന്‍ മാത്യു, ഏബിള്‍ എല്‍ദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ ആന്‍ന്ററുസ്, സന്തോഷ് പി ജോര്‍ജ്, സിനിഷ് ജോയ്, ഹര്‍ഷ റോയ്, ഇന്ദു സന്തോഷ്, ഷോണ്‍ സന്തോഷ്, ജെസ്സിക്ക ബോസ്‌കോ, അന്ന ജോസഫ് കുന്നേല്‍, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേര്‍ ഈ ഗാനത്തില്‍ അഭിനയിച്ചു.

ഈ സംരംബത്തിന് നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതോടൊപ്പം ഇത്തരത്തിളുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

https://youtu.be/8hFIYBDNHqQ?si=xWYqNorm8R6WZb-M

 

More Latest News

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: എയര്‍ ഇന്ത്യാ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയെ ആണ് മംഗളൂരുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിമാനയാത്രക്കിടയില്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.  വിമാനത്തില്‍ വെച്ച് ജീവനക്കാരോട് മോശമായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഇയാളെ കുറിച്ചുള്ള പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബിസി എന്നയാളെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  വിമാനം പറന്നുകൊണ്ടിരിക്കേ വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മേയ് 8നാണ് സംഭവം. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.

ഇത് സ്റ്റാര്‍മാജിക്കിന്റെ പ്രിയപ്പെട്ട താരം തന്നെയാണോ? കുട്ടി നിക്കറും ടീ ഷര്‍ട്ടും വേഷത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ആരാധകര്‍!!!

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിന്റെ പള്‍സ് ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു- ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണം ആണ് പ്രേക്ഷകര്‍ക്ക് സ്റ്റാര്‍ മാജിക്ക് കാണാന്‍ കൂടുതല്‍ താല്‍പര്യമായതെന്ന് പൊതുവേ ആരാധകരുടെ അഭിപ്രായം. വ്യത്യസ്തമായ അവതരണത്തിലൂടെ എല്ലാ മലയാളികളെയും താരം കൈയ്യിലെടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. മലയാളികളുടെ സ്വീകരണമുറികളില്‍ വളരെ പരിചിതയായ താരം നൃത്തം, അഭിനയം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ അവതാരകയായിട്ടാണ് കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.  ഇപ്പോഴിതാ പട്ടായ യാത്രയുടെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുയാണ് താരം. ''ഹലോ പട്ടായ...'' എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. കുട്ടി നിക്കറും ടീ ഷര്‍ട്ടും ക്യാപ്പും സണ്‍?ഗ്ലാസും ധരിച്ച് പട്ടായ എന്നെഴുതിയിരിക്കുന്നതിന്റെ മുന്നില്‍ നില്‍ക്കുകയാണ് താരം.  ലക്ഷ്മിയുടെ പുതിയ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകളിടുന്നുണ്ട്. ക്യൂട്ടാണ്, സുന്ദരിയാണ് എന്നൊക്കെയുള്ള കമന്റുകളുണ്ടെങ്കിലും 'ചേരേനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ..., ആരാ മനസ്സിലായില്ല...' എന്നതടക്കമുള്ള കമന്റുകളും പലരും കുറിക്കുന്നുണ്ട്.

'മുന്‍ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്സ് പല താരങ്ങളുടെയും ശമ്പളം ഇനിയും നല്‍കിയിട്ടില്ല': എസ് ശ്രീശാന്ത്

യൂട്യൂബിലെ ദ രണ്‍വീര്‍ ഷോ എന്ന അഭിമുഖത്തില്‍ സംസാരിക്കവേ മുന്‍ ഐപിഎല്‍ ടീമായ കൊച്ചി ടസ്‌കേഴ്സിനെതിരെ വെളിപ്പെടുത്തലുമായി എസ് ശ്രീശാന്ത്. താന്‍ ഉള്‍പ്പടെ പല താരങ്ങളുടെയും ശമ്പളം ഇനിയും നല്‍കിയിട്ടില്ലെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്സിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ പേസറാണ് ശ്രീശാന്ത്. അവര്‍ ധാരാളം പണം നല്‍കാനുണ്ട്. ഇപ്പോഴും പണം നല്‍കിയിട്ടില്ല. സംശയമുള്ളവര്‍ക്ക് ഇക്കാര്യം മുത്തയ്യ മുരളീധരന്‍, മഹേല ജയവര്‍ദ്ധനെ എന്നിവരോട് ചോദിക്കാം എന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. നിങ്ങളുടെ ഷോയില്‍ അവര്‍ നിങ്ങളോട് പറയും പണം ലഭിക്കാനുണ്ടെന്ന്. അന്ന് മക്കല്ലവും രവീന്ദ്ര ജഡേജയും ആ ടീമില്‍ ഉണ്ടായിരുന്നു. ബിസിസിഐ അവര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ആ പണം കളിക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഉപയോഗിച്ചില്ല. എന്റെ കുട്ടികള്‍ വിവാഹിതരാകുമ്പോഴേക്ക് ഞങ്ങള്‍ക്ക് ആ പണം ലഭിക്കുമെന്ന് തോന്നുന്നു. ആ ടീം മൂന്ന് വര്‍ഷം ഉണ്ടാകേണ്ടിയിരുന്ന ടീമാണ്. എന്നാല്‍ ആദ്യവര്‍ഷം തന്നെ പിരിച്ചുവിട്ടു. അതിനെ പറ്റി അധികം ചര്‍ച്ചകള്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ പലരും കണ്ടുമുട്ടുമ്പോള്‍ അതിനെ പറ്റി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞയാഴ്ച നിരവധി താറാവുകള്‍ നിരണത്തെ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആലപ്പുഴയിലെ തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാര്‍ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിലാണ് രോഗം കണ്ടെത്തിയിരുന്നു. 70 ദിവസം പ്രായമുള്ള 10,000 താറാവുകളില്‍ 3000 എണ്ണം ചത്തു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള -തമിഴ്‌നാട് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാന്‍ സ്ഥിരമായി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വാട്‌സ്ആപ്പിന്റെ പുതിയൊരു ഫീച്ചറാണ് പുറത്ത് വരുന്നത്. ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ ഫീച്ചര്‍ വന്നിരിക്കുന്നത്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല. മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ ക്യാമറകള്‍ മുഖേനയോ ചിത്രം പകര്‍ത്താമെങ്കിലും, ആപ്പിനുള്ളിലെ സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ബ്ലോക്ക് ചെയ്യുന്നത് ദുരുപയോഗം തടയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News in this category

  • സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്
  • ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും
  • ബ്രിട്ടണ്‍സ് ഗോട്ട് ടാലെന്‍സ് മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും
  • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു
  • ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • പതിനഞ്ചാമത് മുട്ടുചിറ സംഗമത്തിനൊരുങ്ങി ബോള്‍ട്ടണില്‍ മുട്ടുചിറക്കാര്‍, വിപുലമായ തയ്യാറെടുപ്പുകളോടെ സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ മുട്ടുചിറ സംഗമം
  • ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന 'അക്ഷരവേദി'ക്ക് ഇന്ന് ഉദ്ഘാടനം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റ്റിജോ ജോര്‍ജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും
  • സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷനായ സൈമ പ്രെസ്റ്റന് പുതിയ നേതൃത്വം, സൈമയുടെ മുഖ്യ സാരഥികളും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സുമായി തിരഞ്ഞെടുക്കപ്പെട്ടത് ഇവര്‍
  • കാത്തിരുന്ന 'സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ നാളെ; പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലുള്ള ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വന്‍ സ്വീകാര്യത
  • Most Read

    British Pathram Recommends