തിങ്കളാഴ്ച മുതല്‍ കുറഞ്ഞ ഊര്‍ജ്ജ വിലകള്‍ നിലവില്‍ വരുമ്പോള്‍ യുകെയിലെ സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത ദശലക്ഷക്കണക്കിന് കുടുംബങ്ങളോട് ഈ വാരാന്ത്യത്തില്‍ അവരുടെ ഊര്‍ജ്ജ വിതരണക്കാരന് നിലവിലെ മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കണമെന്ന് അറിയിപ്പ്. കണ്‍സ്യൂമര്‍ ചാമ്പ്യന്‍ മാര്‍ട്ടിന്‍ ലൂയിസും ഇക്കാര്യം തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അതുവഴി ത്രൈമാസത്തില്‍ മാറ്റം വരുത്തുന്ന ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പിലേക്കുള്ള 12.3% വെട്ടിക്കുറവില്‍ നിന്ന് അവര്‍ക്ക് പൂര്‍ണ്ണമായി പ്രയോജനം ലഭിക്കും.
കമ്പാരിസന്‍, സ്വിച്ചിംഗ് വെബ്സൈറ്റായ ഉസ്വിച്ച് റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രിലിനെ അപേക്ഷിച്ച് മാര്‍ച്ചിലെ ഒരു ആഴ്ചയിലെ ഊര്‍ജ വിലകള്‍ തമ്മിലുള്ള വ്യത്യാസം ശരാശരി കുടുംബത്തിന് 4.65 പൗണ്ട് ആണ്. ബ്രിട്ടനിലെ ഊര്‍ജ വില പരിധി ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ £238 കുറഞ്ഞ് £1,690 ആയി കുറയും. മിതമായ ശൈത്യകാലവും കുറഞ്ഞ വാതക വിലയും കാരണം ഗാര്‍ഹിക സാമ്പത്തിക സമ്മര്‍ദ്ദം അല്‍പ്പം ലഘൂകരിക്കപ്പെടും. വൈദ്യുതിയും ഗ്യാസും ഉപയോഗിക്കുകയും ഡയറക്ട് ഡെബിറ്റ് വഴി പണം നല്‍കുകയും ചെയ്യുന്ന ഒരു സാധാരണ കുടുംബത്തിന്‍രെ ശരാശരി കണക്കാണിത്.
ഒരു സാധാരണ വേരിയബിള്‍ താരിഫിലെ ശരാശരി കുടുംബം മാര്‍ച്ചിലെ 205 പൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏപ്രിലില്‍ ഊര്‍ജത്തിനായി 127 പൗണ്ട് ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപഭോക്താക്കള്‍ മീറ്റര്‍ റീഡിംഗുകള്‍ സമര്‍പ്പിച്ചിങ്കില്‍, വിതരണക്കാര്‍ മുമ്പ് കണക്കാക്കിയ ഉപയോഗത്തെ അടിസ്ഥാനമാക്കി പുതിയ ബില്ലുകള്‍ കണക്കാക്കണം. അതായത് ചില ആളുകള്‍ അമിതമായി പണം നല്‍കേണ്ടിവരുമെന്നും മറ്റുള്ളവര്‍ക്ക് മതിയായ പണം നല്‍കേണ്ടതില്ലെന്നും വരും.
സ്റ്റാന്‍ഡേര്‍ഡ് താരിഫുകളിലുള്ളവര്‍, പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്തവരും ഈ സമയത്ത് മീറ്റര്‍ റീഡിംഗുകള്‍ സമര്‍പ്പിക്കാത്തവരും ഏപ്രില്‍ 1-ന് ശേഷമുള്ള അവരുടെ ചില ഉപയോഗത്തിന് മുമ്പത്തെ വിലകൂടിയ നിരക്കില്‍ ഈടാക്കാന്‍ സാധ്യതയുണ്ട്.
9.6 മില്യണ്‍ കുടുംബങ്ങള്‍ ഏപ്രില്‍ 1-നകം മുന്നറിയിപ്പ് അവഗണിക്കുകയും ഒരാഴ്ചത്തെ ഊര്‍ജത്തിന് തെറ്റായ നിരക്ക് ഈടാക്കുകയും ചെയ്താല്‍, അവര്‍ 44.6 മില്യണ്‍ പൗണ്ട് അധികമായി നല്‍കേണ്ടിവരുമെന്ന് ഉസ്വിച്ച് പറഞ്ഞു. സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത ഏകദേശം അഞ്ചിലൊന്ന് (18%) കുടുംബങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി മീറ്റര്‍ റീഡിംഗ് സമര്‍പ്പിച്ചിട്ടില്ലെന്നും 4% ഒരു വര്‍ഷമായി അങ്ങനെ ചെയ്തിട്ടില്ലെന്നും അതിന്റെ ഗവേഷണം കണ്ടെത്തി. എല്ലാ മാസവും മീറ്റര്‍ റീഡിങ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.