മഞ്ഞുമ്മല്‍ ബോയ്സ് മലയാളവും കടന്ന് ശ്രദ്ധ നേടാന്‍ പ്രധാന കാരണം പലതാണ്. അതില്‍ പ്രധാനമാണ് സിനിമയില്‍ കാണിച്ചിരിക്കുന്ന ഗുണ കേവ്. കലാസംവിധായകന്‍ അജയന് ചാലിശ്ശേരിയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥമാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഇതിന്റെ സെറ്റിട്ടിരിക്കുന്നത്.
ലോകമെങ്ങും പ്രശംസ നേടിക്കൊണ്ട് ചിത്രം തീയറ്ററുകളില്‍ മുന്നേറുമ്പോള്‍ സിനിമയിലെ സെറ്റിട്ടിരിക്കുന്ന ഗുണ കേവ് എല്ലാം വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കലാസംവിധായകന്‍ അജയന് ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് ഗുണ കേവിന്റെ സെറ്റ് ഒരുക്കിയത്. ഇപ്പോഴിതാ സെറ്റ് നിര്‍മിക്കാന്‍ ഒപ്പമുണ്ടായിരുന്ന കലാകാരന്മാരെ അജയന് ചാലിശ്ശേരി ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
'മഞ്ഞുമ്മല്‍ ബോയ്സില് എനിക്കൊപ്പം പ്രവര്‍ത്തിച്ച അതി ഭീകരന്മാരായ ആര്‍ട്ടിസ്റ്റുകളെയും കലാപ്രവര്‍ത്തകരെയും ഞാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നു. ഞാന്‍ ചിന്തിക്കുന്നതും കാണുന്നതും ഇവരൊക്കെയാണ് ജീവന് വെച്ചു തരുന്നത്. 'എന്നാണ് അജയന് ചാലിശേരി പോസ്റ്റ് ചെയ്തത്.
അജയന് ചാലിശ്ശേരിയുടെ ആര്‍ട്ട് അസോസിയേറ്റുമാര്‍ സജീവന് എ.എം, സുധീര്‍ കരുണ്‍ എന്നിവരായിരുന്നു. ആര്‍ട്ട് അസിസ്റ്റന്റ്സ്, ആര്‍ട്ടിസ്റ്റ്, ഡിസൈനര്‍മാര്‍, വെല്‍ഡര്‍, പെയിന്റര്‍, മോള്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റിംഗ് സ്പെഷ്യല്‍ എഫക്റ്റ്, ഇലക്ട്രീഷ്യന് തുടങ്ങി ഗുണ കേവ് സെറ്റ് നിര്‍മാണത്തില്‍ പങ്കെടുത്ത എല്ലാവരേയും അജയന് ചാലിശ്ശേരി പരിചയപ്പെടുത്തുകയും കലാകാരന്മാരോട് നന്ദി അറിയിക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ അഞ്ച് നിലയുള്ള ഒരു ഗോഡൗണ്‍ ആണ് അജയന് ചാലിശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഗുണാ കേവ് ആക്കി മാറ്റിയത്.