18
MAR 2021
THURSDAY
1 GBP =104.63 INR
1 USD =83.54 INR
1 EUR =90.03 INR
breaking news : ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ >>> 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍ >>> 20 വര്‍ഷം മുമ്പ് മോഷണ ശ്രമത്തിനിടെ പോലീസുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവില്‍ കഴിഞ്ഞ 75 കാരനായ പ്രതിയെ പാകിസ്ഥാന്‍ ബ്രിട്ടന് കൈമാറി, ജീവപര്യന്തം തടവിന് വിധിച്ച് കോടതി >>> രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന് >>> 'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍ >>>
Home >> SPIRITUAL
പതിനേഴാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി; മത സൗഹാര്‍ദ്ദ വേദിയില്‍ സാന്നിദ്ധ്യം അരുളി സ്റ്റീഫന്‍ ടിംസ് എംപിയും, കൗണ്‍സില്‍ ചെയര്‍ റോഹിനാ റെഹ്‌മാനും, കൗണ്‍സിലര്‍ ലക്മിനി ഷായും

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2024-02-29

ലണ്ടന്‍ : ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം മുരുകന്‍ ക്ഷേത്രത്തില്‍ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനില്‍ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാര്‍ലിമെന്റ് മെംബര്‍ സര്‍ സ്റ്റീഫന്‍ ടിംസ്, ന്യൂഹാം ബോറോ കൗണ്‍സില്‍ അദ്ധ്യക്ഷ കൗണ്‍സിലര്‍ റോഹിനാ റെഹ്‌മാന്‍, ന്യൂഹാം കൗണ്‍സില്‍ മുന്‍ ചെയര്‍ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകന്‍ ക്ഷേത്ര പൊങ്കാല മതസൗഹാര്‍ദ്ധ വേദിയാക്കി.  

ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നല്‍കി പോരുന്നത്.

രാവിലെ ഒമ്പതരക്ക് ശ്രീ മുരുകന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങള്‍ക്ക് വിളമ്പി നല്‍കി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.


സ്റ്റീഫന്‍ ടിംസ് എംപി, മേയര്‍ രോഹിന, കൗണ്‍സിലര്‍ ഷാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരന്‍ നന്ദി പ്രകാശിപ്പിച്ചു. നവാഗതരായ നിരവധി ആറ്റുകാല്‍ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്.


നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദി എന്ന നിലയില്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

 

More Latest News

ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ

ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പെപ്‌സികോ ഇന്ത്യ. ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്ന എണ്ണയില്‍ ആണ് പെപ്‌സിക്കോ മാറ്റം വരുത്തുന്നത്. നിലവില്‍ പാം ഓയിലും പാമോലിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് പെപ്‌സികോ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ്ഡുകളില്‍ അനാരോഗ്യകരവും വില കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എണ്ണപ്പനയില്‍ നിന്നാണ് പാമോയിലും പാമോലിനും ഉണ്ടാക്കുന്നത്. പാമോയില്‍ അര്‍ദ്ധഖരാവസ്ഥയിലാണ് കാണപ്പെടുക. എന്നാല്‍ പാം ഓയില്‍ ശുദ്ധീകരിച്ചാണ് പാമോലിന്‍ നിര്‍മ്മിക്കുന്നത്. അമേരിക്കയില്‍ ഹൃദയാരോഗ്യകരമായ ഓയിലുകളായ സണ്‍ഫ്‌ലവര്‍ ഓയില്‍, കോണ്‍, കനോല ഓയില്‍ എന്നിവയാണ് ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ചിപ്സ് ഹൃദയത്തിന് ആരോഗ്യകരമെന്ന് കരുതാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നത്- എന്നാണ് അമേരിക്കന്‍ വെബ്‌സൈറ്റില്‍ ഇവര്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു നീക്കം നടത്തുന്ന വളരെ ചുരുക്കം ഇന്‍ഡസ്ട്രികളിലൊന്നാണ് തങ്ങളെന്നാണ് പെപ്‌സിക്കോയുടെ അവകാശവാദം. 2025 ഓടെ സ്‌നാക്‌സിലെ ഉപ്പിന്റെ അളവ് കുറക്കാനും നീക്കം നടക്കുന്നുണ്ട്.

'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല' 'ആവേശ'ത്തില്‍ അമ്പാന്റെ ആ ഒരു ഡയലോഗില്‍ പിടിച്ച് മോശം കമന്റുകള്‍

തീയറ്റര്‍ പൂരപ്പറമ്പാക്കിയ ചിത്രമാണ് ഫഹദിന്റെ ആവേശം. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയെങ്കിലും ആരാധകരുടെ ആവേശം കെട്ടടങ്ങിയിട്ടില്ല. പക്ഷെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അമ്പാന്റെ ഒരു ഡയലോഗാണ്. ചിലര്‍ ഈ ഡയലോഗിനെ പലതരത്തില്‍ ആണ് വ്യാഖ്യാനിക്കുന്നത്. മലയാളത്തിലും കന്നഡയിലും ഇന്റെര്‍വല്‍ സമയത്ത് ഒരു വാണിങ് ഡയലോഗ് ഫഹദിന്റെ കഥാപാത്രം പറയുന്നുണ്ട്. എന്നാല്‍ രംഗന്‍ ഹിന്ദിയില്‍ അതേ ഡയലോഗ് പറയാന്‍ പോകുന്ന സമയത്ത് രംഗന്റെ വലംകൈയായ അമ്പാന്‍ 'ഹിന്ദി വേണ്ടണ്ണാ' എന്ന് പറഞ്ഞ് രംഗനെ പിന്തിരിപ്പിക്കുന്നുണ്ട്. ഈ ഡയലോഗാണ് ഇപ്പോള്‍ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. 'രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' എന്ന തരത്തിലുള്ള കമന്റുകളാണ് ഈ ഒരൊറ്റ ഡയലോഗിലൂടെ വരുന്നത്. 'സൗത്ത് ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദി വിരോധികളാണ്, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല. പിന്നെ എങ്ങനെ രാഷ്ട്രഭാഷയോട് ബഹുമാനമുണ്ടാകും?', 'ഇന്ത്യയുടെ 23 ഔദ്യോഗിക ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി. അതുകൊണ്ട് കൂടുതല്‍ ബഹുമാനം കൊടുക്കേണ്ട ആവശ്യമില്ല,' ' ഈ പോസ്റ്റ് ഇംഗ്ലീഷില്‍ ഇടുന്നതിന് പകരം ഹിന്ദിയിലിട്ട് രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ' എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ സീനിനെതിരെ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

രണ്‍വീര്‍ ദീപിക വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍, പക്ഷെ രണ്‍വീറിന്റെ ആ വാക്കുകള്‍ കേട്ട് ആരാധകര്‍ തന്നെ ഉറപ്പിച്ചു ആ വാര്‍ത്തകളെല്ലാം തെറ്റാണെന്ന്

ബോളീവുഡില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് രണ്‍വീറും ദീപികയും. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് തങ്ങള്‍ അച്ഛനും അമ്മയും ആകുന്ന വിവരം താരങ്ങള്‍ പുറത്ത് വിട്ടത്. അതിനായുള്ള കാത്തിരിപ്പില്‍ ആണ് രണ്ടു പേരും. കുഞ്ഞിന്റെ വരവിന് വേണ്ടി ദീപികയ്‌ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രണ്‍വീറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും അവരുടെ വിവാഹ ചിത്രങ്ങളടക്കം ഡിലീറ്റ് ചെയ്തത് വലിയ സംശയങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇരുവരും വിവാഹമോചിതരാകുകയാണോ എന്നായിരുന്നു ആരാധകര്‍ സംശയിച്ചത്. കാരണം ദീപികയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തെറ്റെന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹ മോചന ചര്‍ച്ചകളെല്ലാം അവസാനിപ്പിക്കുന്ന തരത്തിലുള്ള രണ്‍വീറിന്റെ പ്രതികരണം ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വോഗ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ആരാധകരുടെ എല്ലാ സംശയത്തിനും അവസാനം കണ്ടെത്തിയിരിക്കുന്നത്.  'തന്റെ വിവാഹ മോതിരം ആണ് തന്റെ പ്രിയപ്പെട്ട ആഭരണം എന്നായിരുന്നു രണ്‍വീറിന്റെ മറുപടി. അത് തന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായതെന്നും ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരമെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.' വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണെന്നും രണ്‍വീര്‍ പറയുന്നു. കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം തിരിച്ചെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വിവാഹ മോചനം എന്ന തെറ്റായ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്.

'അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു' പത്മവിഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് ഏറ്റവും സ്‌നേഹം നിറഞ്ഞ അഭിനന്ദനം അറിയിച്ച് രാം ചരണ്‍

കഴിഞ്ഞ ദിവസമാണ് തലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ഇന്നലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു താരം പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. സിനിമാ ലോകത്ത് പലയിടത്ത് നിനായി അഭിനന്ദന പ്രവാഹമാണ് എത്തിയത്. ഏറ്റവും ഹൃദ്യവും സ്‌നേഹവും നിറഞ്ഞ അഭിനന്ദനമാണ് രാം ചരണ്‍ അറിയിച്ചിരിക്കുന്നത്.   വളരെ പെട്ടന്നാണ് രാം ചരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.  ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ രാം ചരണ്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പിതാവിന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന്റെ ചിത്രവും താരം പങ്കുവച്ചു. 'അഭിനന്ദനങ്ങള്‍, അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു.' എന്ന കുറിപ്പോടെയായിരുന്നു രാം ചരണ്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോയും രാം ചരണ്‍ പങ്കുവച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ചിരഞ്ജീവി പ്രിയപ്പെട്ടവരോട് നന്ദി അറിയിച്ച് രംഗത്തെത്തി. സിനിമാ ജീവിതത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്കും പ്രിയപ്പെട്ട ആരാധകര്‍ക്കും നന്ദി. അഭിമാനകരമായ ഈ ബഹുമതി നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനും നന്ദി.' ചിരഞ്ജീവി എക്സില്‍ കുറിച്ചു.

ലൈംഗികതയില്‍ താല്‍പര്യം ഇല്ല പക്ഷെ സ്ത്രീയും പുരുഷനും വിവാഹിതരാകും, ജപ്പാനില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന 'ഫ്രണ്ട്ഷിപ്പ് മാരേജ്'!!!

വിവാഹത്തിന്റെ സാധാരണ രീതികളില്‍ നിന്നും മാറി വ്യത്യസ്തമായി ജീവിതം മുന്നോട്ട് നയിക്കുന്ന രീതിയാണ് 'ഫ്രണ്ട്ഷിപ്പ് മാരേജ്' അഥവാ 'സൗഹൃദ കല്യാണം'. ജപ്പാനില്‍ പുതിയ ട്രെന്റായാണ് ഈ സൗഹൃദ കല്യാണം മാറിക്കൊണ്ടിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലായിരിക്കും വിവാഹിതരാവുക. പക്ഷെ ഇവര്‍ തമ്മില്‍ ശാരീരികമായി ബന്ധം പുലര്‍ത്താന്‍ താലര്‍പര്യമില്ലാത്തവരായിരിക്കും. വിവാഹത്തിന്റെ ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലാണ് ഈ വിവാഹം.  ജപ്പാനിലെ 124 ദശലക്ഷമാളുകളില്‍ ഒരു ശതമാനത്തോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് തിരഞ്ഞെടുക്കുന്നതെന്നാണ് കണക്കുകള്‍. ക്വീര്‍ വിഭാഗത്തില്‍പ്പെടുന്നയാളുകള്‍, അസെക്ഷ്വല്‍ വ്യക്തികള്‍ (ലൈംഗിക താത്പര്യങ്ങളില്ലാത്തവര്‍), സ്വവര്‍ഗാനുരാഗികള്‍, പരമ്പരാഗത വിവാഹരീതികളോട് താത്പര്യമില്ലാത്തവര്‍ തുടങ്ങിയവരാണ് ഫ്രണ്ട്ഷിപ്പ് മാരേജിനോട് കൂടുതലായും താത്പര്യം പ്രകടിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള തങ്ങളുടെ സൗഹൃദം മനുന്‍നിറുത്തിയാണ് ഇവര്‍ വിവാഹിതരാകുന്നത്. ഒരുമിച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവും ദൈനംദിന ജീവിതം പങ്കിടാന്‍ താത്പര്യമുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. പക്ഷെ സാധാരണ വിവാഹിതരില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും ഇവരുടെ വിവാഹം. ജപ്പാനില്‍ 2015 മുതല്‍ ഇതിനോടകം അഞ്ഞൂറോളം പേരാണ് ഫ്രണ്ട്ഷിപ്പ് മാരേജ് സ്വീകരിച്ചതെന്നാണ് കണക്ക്. ഇത്തരത്തില്‍ വിവാഹിതരാവുന്നവര്‍ നിയമപരമായി ദമ്പതികളാണെങ്കിലും അവര്‍ക്കിടയില്‍ മറ്റ് ദമ്പതികളെ പോലെ ലൈംഗിക താത്പര്യങ്ങളുണ്ടായിരിക്കുകയില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇത്തരത്തില്‍ വിവാഹം കഴിച്ച ചില ദമ്പതികള്‍ കൃത്രിമ ബീജസങ്കലനത്തിലൂടെ മാതാപിതാക്കളാവുകയും ചെയ്യുന്നുണ്ട്.  

Other News in this category

  • രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, ഫാ. സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും
  • ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും
  • മാഞ്ചസ്റ്റര്‍ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ്, മെയ് 25 ശനിയാഴ്ച നടക്കുന്നു
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു
  • സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം
  • ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ; രജിസ്ട്രേഷന്‍ ഉടന്‍ അവസാനിക്കും
  • ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും
  • പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും
  • സെപ്റ്റംബര്‍ 21ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ബിര്‍മിങാമില്‍; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ
  • ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന്
  • Most Read

    British Pathram Recommends