അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോലിക്കും ഭാര്യ അനുഷ്ക്കയ്ക്കും ക്ഷണം ലഭിച്ചിരുന്നു. ഇപ്പോഴിതാ കോലി ബിസിസിഐയോട് അനുവാദം ചോദിച്ചതായും ബിസിസിഐ അനുവാദം നല്‍കിയതായുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ കോലി പങ്കെടുക്കേണ്ടാതാണ്. എന്നാല്‍ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നല്‍കിയതയാണ് റിപ്പോര്‍ട്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ ആദ്യത്തേത് ജനുവരി 25 മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദില്‍ ടീമിനൊപ്പം ചേരാനും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവര്‍ക്കും പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചു. ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ധനഞ്ജയ് സിംഗ് ബിജെപിഓര്‍ഗനൈസിംഗ് സെക്രട്ടറി കരംവീര്‍ സിങ്ങും ചേര്‍ന്നാണ് ധോണിക്ക് ക്ഷണം കൈമാറിയത്.