ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റ്ിന് മുംബൈയില്‍ തുടക്കമായി. മുംബൈയില്‍ ഡോ. ഡിവൈ പാട്ടീല്‍ സ്പോര്‍ടിങ് അക്കാദമിയില്‍ വെച്ച് ഇന്ന് രാവിലെ ഒമ്പതരയ്ക്കാണ് കളി തുടങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു.
എട്ടു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത് എന്ന പ്രത്യേകത ഉണ്ട് ഈ കളിക്ക്. ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടുമായി 14 തവണ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാന്‍ കഴിഞ്ഞത്.
ട്വന്റി 20 പരമ്പരയിലെ തോല്‍വിക്ക് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ വെള്ളക്കുപ്പായം അണിയുന്നത്. ഹര്മന് പ്രീത് കൗറാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ജമീമ റോഡ്രി?ഗസ് തുടങ്ങിയവരെല്ലമാണ് ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ദീപ്തി ശര്‍മ്മയാണ്. രേണു?ക സിം?ഗ്, സൈക ഇസ്ഹാഖ് എന്നിവരാണ് പ്രധാന ബൗളര്‍മാര്‍. ഹീതര്‍ നൈറ്റ് ആണ് ഇം?ഗ്ലണ്ട് ടീമിനെ നയിക്കുന്നത്.