ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഏകദിനക്രിക്കറ്റിലേക്ക് വിരാട് കോലി മടങ്ങി എത്തുകയാണ്. ഇതിന്റെ കാത്തിരിപ്പിലാണ് കോലി ആരാധകര്‍. എന്നാല്‍ കോലിയ്ക്ക സ്വന്തമാകാനൊരുങ്ങുന്നത് മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് ആണ്.
സ്വന്തം നാട്ടില്‍ ഏറ്റവുമധികം സെഞ്ചുറികളെന്ന സച്ചിന് ടെന്‍ഡുല്‍ക്കറുടെ നേട്ടം മറികടക്കാന്‍ ഒരുങ്ങുകയാണ് കോലി. 2 സെഞ്ചുറികളാണ് ഇതിനായി കോലിക്ക് ആവശ്യമായിട്ടുള്ളത്. ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുന്നത്.
ഇന്ത്യയില്‍ 19 ഏകദിനസെഞ്ചുറികളാണ് കോലി നേടിയിട്ടുള്ളത്. ഇനി ഒരു സെഞ്ചുറി കൂടി സ്വന്തമാക്കാനായാല്‍ സ്വന്തം നാട്ടില്‍ 20 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താന്‍ കോലിക്കാകും. ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് കോലിക്കുള്ളത്. ശ്രീലങ്കക്കെതിരെ കളിച്ച 47 ഏകദിനങ്ങളില്‍ നിന്നും 90.61 ശരാശരിയില്‍ 8 സെഞ്ചുറികളും 11 അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പടെ 2220 റണ്‍സാണ് കോലി നേടിയിട്ടുള്ളത്.