18
MAR 2021
THURSDAY
1 GBP =111.21 INR
1 USD =83.48 INR
1 EUR =93.29 INR
breaking news : മലയാളത്തിന്റെ അമ്മയ്ക്ക് പ്രണാമം; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു, പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം, സംസ്‌ക്കാരം ഇന്ന് >>> വീണ്ടും എംപോക്‌സ് രോഗം? വിദേശത്ത് നിന്നും എത്തിയ യുവതിക്ക് എംപോക്‌സ് ലക്ഷണങ്ങള്‍, യുവതി ചികിത്സയില്‍, സാമ്പിള്‍ പരിശോധക്ക് അയച്ചു >>> ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷനില്‍ എബിന്‍ നീറുവേലില്‍ അച്ചന് യാത്രയയപ്പും, പുതിയ വികാരി ഫാ. എല്‍വിസ് ജോസ് കൊച്ചേരിക്ക് സ്വീകരണവും സെപ്തംബര്‍ 22 ന് >>> യൂകെയിലെ സംഗീത-നൃത്ത പ്രതിഭകള്‍ക്കായി '7 ബീറ്റ്സ്' വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം സീസണ്‍ 8നൊപ്പം ചാരിറ്റി ഇവന്റും, കേംബ്രിഡ്ജില്‍ ഫെബ്രുവരി 22ന് >>> പലിശ നിരക്കുകള്‍ 5%ല്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വോട്ട് ചെയ്തത് പണപ്പെരുപ്പം വീണ്ടും തലപൊക്കുമെന്ന ആശങ്കയില്‍ >>>
Home >> AUSTRALIA
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക്... തിങ്കളാഴ്ച മുതല്‍ ആരംഭിക്കന്ന ലോക്ക്ഡൗണ്‍ 10 ദിവസത്തിന് ശേഷം വിലയിരുത്തും

സ്വന്തം ലേഖകൻ

Story Dated: 2021-11-20

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് നീങ്ങി ഓസ്ട്രിയ. തിങ്കളാഴ്ച മുതല്‍ രാജ്യം ലോക്ക്ഡൗണിലാവും എന്ന് അറിയിച്ചിരിക്കുകയാണ്. വാക്‌സിന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പുനഃസ്ഥാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായും ഓസട്രിയ മാറി.തിങ്കളാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം അടിച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്ത് ദിവസം കഴിഞ്ഞ വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനം എടുക്കുമെന്ന് ഷെല്ലന്‍ബര്‍ഗ് വ്യക്തമാക്കി.

ഓസ്ട്രിയയിലെ കൊവിഡ് കേസുകള്‍ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും ഉയര്‍ന്നതാണ്, ഏഴ് ദിവസംകൊണ്ട് 100,000 ആളുകളില്‍ 991 പേര്‍ക്ക് കൊവിഡ് എന്ന നിരക്കിലെത്തി. നെതര്‍ലാന്‍ഡ്സ് ഇപ്പോള്‍ ഭാഗിക ലോക്ക്ഡൗണിലാണ്, ബാറുകളും റെസ്റ്റോറന്റുകളും രാത്രി 8 മണിക്ക് അടയ്ക്കും.

More Latest News

മലയാളത്തിന്റെ അമ്മയ്ക്ക് പ്രണാമം; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു, പ്രിയതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം, സംസ്‌ക്കാരം ഇന്ന്

മലയാളത്തിന്റെ തന്നെ അമ്മ മുഖം ഇനി ഇല്ല. കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. മലയാള സിനിമാ മേഖലയുടെ നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ഇതാ തീരാനഷ്ടമായി ആ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ കൊച്ചി ലിസി ഹോസ്പിറ്റലില്‍ ആണ് കവിയൂര്‍ പൊമ്മയുടെ മരണം സംഭവിച്ചത്. മാസങ്ങളായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മലയാള സിനിമയിലെ പ്രമുഖതാരങ്ങള്‍. സിനിമയിലെന്നപോലെ മറ്റ് പ്രവര്‍ത്തകരോടും ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വിയോഗം എല്ലാവരുടെയും മനസ്സില്‍ ഏറ്റ വലിയൊരു വേദനയാണ്. സത്യനും പ്രേം നസീറും മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഇന്നത്ത തലമുറയിലെ യുവതാരങ്ങള്‍ക്ക് വരെ അമ്മ വേഷമിട്ടു എന്ന പ്രത്യേകത കവിയൂര്‍ പൊന്നമ്മയ്ക്ക മാത്രം സ്വന്തമാണ്. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തില്‍ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂര്‍ രേണുക ഉള്‍പെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തില്‍ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പില്‍ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സില്‍ നാടകങ്ങളില്‍ സജീവമായി. തന്നേക്കാള്‍ പ്രായം കൂടിയവരുടെ വരെ അമ്മയായി തിളങ്ങാന്‍ ഉള്ള ഭാഗ്യം കവിയൂര്‍പൊന്നമ്മയ്ക്ക് മാത്രം സ്വന്തം. 14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുമ്പോള്‍ തിരശീല വീഴുന്നത്. 1969ല്‍  നിര്‍മാതാവും സംവിധായകനുമായ മണിസ്വാമിയെ വിവാഹം കഴിച്ചു. ഏകമകള്‍ ബിന്ദു.

വീണ്ടും എംപോക്‌സ് രോഗം? വിദേശത്ത് നിന്നും എത്തിയ യുവതിക്ക് എംപോക്‌സ് ലക്ഷണങ്ങള്‍, യുവതി ചികിത്സയില്‍, സാമ്പിള്‍ പരിശോധക്ക് അയച്ചു

കണ്ണൂര്‍: കണ്ണൂരില്‍ എംപോക്‌സ് രോഗ ലക്ഷങ്ങളുമായി യുവതി ആശുപത്രിയില്‍ ചികിത്സയില്‍. അബുദാബിയില്‍ നിന്നെത്തിയ 32 കാരിക്കാണ് എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. യുവതി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാമ്പിള്‍ പരിശോധക്ക് അയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വ്യാപനശേഷികുറഞ്ഞ എം പോക്‌സ് വകഭേദം 2 ബിയാണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനാഫലത്തില്‍ നിന്ന് വ്യക്തമായി. നിലവില്‍ ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ ലാബില്‍ ആണ് പരിശോധന നടത്തിയത്. ടു ബി വകഭേദം ആയതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉള്ളവര്‍ക്കെ രോഗം പകരാനിടയുള്ളൂ. അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകര്‍ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക.

ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷനില്‍ എബിന്‍ നീറുവേലില്‍ അച്ചന് യാത്രയയപ്പും, പുതിയ വികാരി ഫാ. എല്‍വിസ് ജോസ് കൊച്ചേരിക്ക് സ്വീകരണവും സെപ്തംബര്‍ 22 ന്

ബെഡ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ ബെഡ്‌ഫോര്‍ഡ് കേന്ദ്രമായുള്ള  സെന്റ് അല്‍ഫോന്‍സാ മിഷനില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്തുത്യര്‍ഹമായ നിലയില്‍ അജപാലന സേവനം അനുഷ്ഠിക്കുകയും, സെന്റ് അല്‍ഫോന്‍സാ കമ്മ്യൂണിറ്റിയെ മിഷന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിന്‍ നീറുവേലില്‍ അച്ചന്‍ സ്ഥലം മാറി പോകുന്ന വേളയില്‍ ഇടവകയുടെ നേതൃത്വത്തില്‍ അച്ചന് ഹൃദ്യമായ യാത്രയയപ്പു നല്‍കും. ഇതോടൊപ്പം ബെഡ്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷനില്‍ ഇടവക വികാരിയായി ചാര്‍ജ് എടുക്കുന്ന ഫാ. എല്‍വിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തില്‍ ഊഷ്മള സ്വീകരണം ഒരുക്കുന്നതുമാണ്. ഫാ. എല്‍വിസ് കോച്ചേരി MCBS  നിലവില്‍ എപ്പാര്‍ക്കിയല്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാനും, ലെസ്റ്റര്‍ റീജണല്‍ കോര്‍ഡിനേറ്ററുമാണ്. എല്‍വിസ് അച്ചന്‍ കെറ്ററിംഗ് & നോര്‍ത്താംപ്ടണ്‍ മിഷനുകളില്‍  അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു. ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളര്‍ച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിന്‍, പ്രശസ്ത ധ്യാനഗുരുവും, വിന്‍സന്‍ഷ്യല്‍ സഭാംഗവുമാണ്. കെറ്ററിംഗ് & നോര്‍ത്താംപ്ടണ്‍ മിഷന്റെ അജപാലന ശുശ്രുഷ എബിന്‍ അച്ചന്‍ ഏറ്റെടുക്കും.   ബെഡ്‌ഫോര്‍ഡില്‍ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയില്‍ സേവനം അനുഷ്ടിക്കുകയും, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ എബിന്‍ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിന്‍ കൊശാക്കല്‍ അച്ചനും എബിന്‍ അച്ചനോടൊപ്പം ബെഡ്‌ഫോര്‍ഡില്‍ നിന്നും മാറുകയാണ്. സഭ ഏല്‍പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിന്‍ അച്ചന്റേയും ജോബിന്‍ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തില്‍ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാര്‍ത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു. സെപ്റ്റംബര്‍ 22നു ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന  സമൂഹബലിക്കു ശേഷം 6:30 ന് പാരിഷ് ഹാളില്‍ ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് യാത്രയയപ്പ്-സ്വീകരണ ചടങ്ങുകള്‍ നടത്തും. സ്നേഹവിരുന്നും ക്രമീകരിക്കുന്നുണ്ട്.

യൂകെയിലെ സംഗീത-നൃത്ത പ്രതിഭകള്‍ക്കായി '7 ബീറ്റ്സ്' വീണ്ടും വേദിയൊരുക്കുന്നു; സംഗീതോത്സവം സീസണ്‍ 8നൊപ്പം ചാരിറ്റി ഇവന്റും, കേംബ്രിഡ്ജില്‍ ഫെബ്രുവരി 22ന്

കേംബ്രിഡ്ജ് : യുകെയില്‍ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, പുതുമുഖ പ്രതിഭകള്‍ക്ക് അവസരമൊരുക്കിയും, നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ 7 ബീറ്റ്സ് സംഗീതോത്സവത്തിനു കേംബ്രിഡ്ജില്‍ സീസണ്‍ 8നു വേദിയൊരുങ്ങുന്നു. 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 8 & ചാരിറ്റി ഈവന്റിന് ഇത്തവണ അണിയറ ഒരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ 'കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷന്‍' ആണ്. യുകെയുടെ ചരിത്രം ഉറങ്ങുന്ന നഗരിയും, സാംസ്‌ക്കാരിക കേന്ദ്രവും, വിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തില്‍ പ്രശസ്തവുമായ കേംബ്രിഡ്ജില്‍ 'ദി നെതെര്‍ഹാള്‍ സ്‌കൂള്‍' ഓഡിറ്റോറിയത്തിലാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 22നു ശനിയാഴ്ച്ച 2 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീതോത്സവം നടക്കുക. മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒഎന്‍വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ കവിയുടെ സംഗീതാര്‍ച്ചനയുമായി നിരവധി ഗായക പ്രതിഭകള്‍ ഗാന വിരുന്നൊരുക്കുമ്പോള്‍ 7 ബീറ്റ്സ് സംഗീതോത്സവം നാളിതുവരെയുള്ള വര്‍ഷങ്ങളില്‍ ഒഎന്‍വി സാറിനായി ഒരുക്കുന്ന കലാ സമര്‍പ്പണം കൂടിയാവും സംഗീതോത്സവം. സംഗീതവും നൃത്തവും സമന്വയിക്കുന്ന സംഗീതോത്സവത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നിരവധി യുവ കലാകാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ അവസരം ഒരുക്കുകയും, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി വ്യക്തികള്‍ വേദി പങ്കിടുകയും ചെയ്യുന്ന സംഗീതോത്സവത്തില്‍ ഏഴാം  തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ്  ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്. ഷാന്‍ പ്രോപ്പര്‍ട്ടീസ്, ടിഫിന്‍ ബോക്‌സ് റസ്റ്റോറന്റ്, ഡ്യു ഡ്രോപ്സ് കരിയര്‍ സൊല്യൂഷന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മലബാര്‍ ഫുഡ്‌സ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്സ്, ഐഡിയല്‍ സോളിസിറ്റേഴ്‌സ്, കേരളം ഡിലൈറ്റ്‌സ്, തട്ടുകട റെസ്‌റോറന്റ്, അച്ഛയന്‍സ് ചോയ്സ് ലിമിറ്റഡ് എന്നിവരും 7 ബീറ്റ്സ് സംഗീതോത്സവത്തിനു പ്രായോജകരായി സഹകരിക്കുന്നുണ്ട്. കലാസ്വാദകര്‍ക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകര്‍ക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തിലെ നിരവധി നിര്‍ദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാന്‍ 7 ബീറ്റ്സ് സംഗീതോത്സവം സംഘാടകര്‍ക്ക് സാധിച്ചിട്ടുണ്ട്. കലയുടെ കേളികൊട്ടും, സംഗീത വിരുന്നും, കലാസ്വാദകരുടെ വന്‍ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ നെഞ്ചിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 8 -ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. Venue:- The Netherhall School, Queen Edith's Way, Cambridge, CB1 8NN

ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍: ശ്രുതിയുടെ അമ്മയുടെ മൃതദേഹം ഹൈന്ദവ ആചാരപ്രകാരം സംസ്‌ക്കരിച്ചു, എല്ലാത്തിനും സാക്ഷിയായി കണ്ണീര്‍വറ്റിയ മുഖവുമായി ശ്രുതി

കല്‍പറ്റ: തൂരല്‍മലയിലെ ശ്രുതി കേരളത്തിന് തന്നെ തീരാവേദനയാണ്. ഉറ്റവരെയും ഉടയവരെയും ശ്രുതിക്ക് നഷ്ടപ്പെട്ടപ്പോഴും ഒപ്പമുണ്ടായത് ജെന്‍സണ്‍ ആയിരുന്നു. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ജെന്‍സണെയും വിധി കവര്‍ന്നെടുത്തു. ഇപ്പോഴിതാ ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ച ശ്രുതിയുടെ അമ്മ സബിതയുടെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിച്ചിരിക്കുകയാണ്. ശ്രുതിയുടെ ആവശ്യമനുസരിച്ചാണ് അമ്മയുടെ മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരം വീണ്ടും സംസ്‌കരിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി ആംബുലന്‍സില്‍ ഇരുന്ന് ചടങ്ങുകള്‍ക്ക് സാക്ഷിയായി. ഒരിറ്റ് കണ്ണുനീര്‍ പോലുമില്ലാതെ ശ്രുതി മൂകയായി ഇരിക്കുന്നത് എല്ലാവരുടെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയായരുന്നു. ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തില്‍നിന്നു ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊതുശ്മശാനത്തില്‍ ആചാരപ്രകാരം ദഹിപ്പിച്ചത്. മൃതദേഹം കുഴിയില്‍ നിന്ന് എടുക്കുമ്പോഴും ശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോഴും ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു. കല്‍പറ്റയിലെ ആശുപത്രിയില്‍നിന്ന് സ്ട്രെച്ചറില്‍ കിടത്തിയാണ് ശ്രുതിയെ ആംബുലന്‍സിലേക്കു കയറ്റിയത്. തുടര്‍ന്ന് മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്തേക്കു കൊണ്ടുവരികയായിരുന്നു. കാലുകള്‍ ഒടിഞ്ഞ് ശസ്ത്രക്രിയ ചെയ്തതിനാല്‍ ശ്രുതിയ്ക്ക് നടക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ആംബുലന്‍സില്‍നിന്നു പുറത്തിറങ്ങാനായില്ല. ചിതയെരിയുമ്പോള്‍ ഒന്നു വിതുമ്പാന്‍പോലും ശ്രുതിക്ക് ആകുമായിരുന്നില്ല. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ ഒന്‍പതു ബന്ധുക്കളെയാണ് ശ്രുതിക്കു നഷ്ടമായത്. സഹോദരിയെയും അച്ഛനെയും തിരിച്ചറിഞ്ഞു നേരത്തേ സംസ്‌കരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അതിനുശേഷം ഓഗസ്റ്റ് 30ന് ജെന്‍സനും ശ്രുതിയും ഒരുമിച്ച് അമ്മയെ സംസ്‌കരിച്ച പൊതുശ്മശാനത്തില്‍ എത്തിയിരുന്നു.

Other News in this category

  • ഓസ്ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം ഒന്‍പതായി, രാജ്യം ഇന്നുവരെ കാണാത്ത് പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായത്
  • കാലില്‍ കടിച്ച മുതലയുടെ കണ്ണില്‍ കടിച്ച് കര്‍ഷകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, കടിയേറ്റ മുതല വെള്ളത്തിലേക്ക് പാഞ്ഞു, കര്‍ഷകന്‍ ആശുപത്രിയില്‍ ചികിത്സയില്‍
  • ഓസ്‌ട്രേലിയയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ അതിമനോഹരമായ നീലനിറത്തിലെ ഈ ജീവിയെ വെള്ളത്തില്‍ കണ്ടാല്‍ തൊടരുത്, 'ബ്ലൂ ഡ്രാഗണ്‍'ന്റെ കുത്തേറ്റാല്‍ വിഷം ഏല്‍ക്കുമെന്ന് തീര്‍ച്ച...
  • കൊവിഡ് ബാധിതരായ എണ്ണൂറിലേറെ യാത്രക്കാരുമായെത്തിയ ആഡംബര കപ്പല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖത്തടുപ്പിച്ചു..
  • ഇക്കുറിയും പതിവ് തെറ്റിക്കാതെ 65 ദശലക്ഷത്തിലധികം ചുവന്ന ഞണ്ടുകള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വടക്കു-പടിഞ്ഞാറ് ദ്വീപിന് കുറുകെ സഞ്ചരം ആരംഭിച്ചു...
  • ഓസ്ട്രേലിയയിലെ മെല്‍ബണ്‍ തിരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി മലയാളി, ജോര്‍ജ് പാലക്കലോടിയിലൂടെ ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ മലയാളിതിളക്കം...
  • തായ്ലാന്‍ഡില്‍ ഡേ കെയര്‍ സെന്ററില്‍ കൂട്ടവെടിവപ്പ്, 22 കുട്ടികളുള്‍പ്പടെ 34 പേര്‍ കൊല്ലപ്പെട്ടു... അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചു...
  • കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്‌സിന്‍ ബൂസ്റ്ററിന് അംഗീകാരം നല്‍കി കാനഡ... അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളില്‍ ഫൈസര്‍ ബയോഎന്‍ടെക് കോമിര്‍നാറ്റി കോവിഡ് വാക്‌സിനാണ് അംഗീകാരം ലഭിച്ചത്...
  • കാനഡയില്‍ വീടില്ലാതെ തെരുവില്‍ താമസിക്കുന്നവര്‍ക്കുനേരെ വെടിയുതിര്‍ത്തു, രണ്ടു പേര്‍ കൊല്ലപ്പെട്ടു... കൊലപാതകിയെ പോലിസ് വെടിവച്ചുകൊന്നു...
  • ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്സ് വാഹനാപകടത്തില്‍ മരിച്ചു, ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലയില്‍ സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു...
  • Most Read

    British Pathram Recommends