
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സിറോ-മലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം 2024 നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടുന്നു. പ്രധാനമായും വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാ കഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് കലോത്സവത്തിലെ ഓരോ വേദികളും.
രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ മത്സരങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.
മത്സരങ്ങള്‍ നടക്കുന്ന നവംബര്‍ 16ന് രാവിലെ 8:15ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ഒമ്പതുമണിക്ക് ഉദ്ഘാടന സമ്മേളനവും ബൈബിള്‍ പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ അവസാനിച്ച ശേഷം വൈകുന്നേരം 6:30 മുതല്‍ സമ്മാനദാനം ആരംഭിക്കുകയും ഒമ്പതുമണിയോടുകൂടി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റ് പിആര്‍ഒ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
