
അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള മാര്‍. തോമസ്ലീഹായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമോനിയുടെ സംയുക്ത പെരുന്നാള്‍ ഈ വര്‍ഷവും ഒക്ടോബര്‍ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും ഇടവക വികാരി റവ. ഫാ വര്‍ഗ്ഗീസ് പിഎ സഹകാര്‍മ്മികത്വം വഹിക്കും. Aberdeen grent western road ല്‍ ഉള്ള Holburn west parish church ലായിരിക്കും പെരുന്നാള്‍ ശ്രശൂഷകള്‍.
26ാം തീയതി ശനിയാഴ്ച വൈകുന്നേരം ആറിന് കൊടിയേറ്റവും ശേഷം സന്ധ്യ നമസ്‌കാരവും വൈകുന്നേരം 7 മണി മുതല്‍ കണ്‍വെന്‍ഷനും. കണ്‍വെന്‍ഷന് Aberdeen st. marys syro malabar mission viccar Rev. Fr Jebin Pathitaparambil മുഖ്യ പ്രഭാഷണം നടത്തും. അതിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
27ാം തീയതി ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്‌കാരവും രാവിലെ 9ന് വിശുദ്ധ കുര്‍ബ്ബാനയും വി. കുര്‍ബ്ബാനയ്ക്ക് Rev Fr Binil Raj മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി Rec Fr. Vargeese PA സഹകാര്‍മ്മികത്വം വഹിക്കും. വി. കുര്‍ബ്ബാനയ്ക്കു ശേഷം പ്രദക്ഷിണവും പ്രാര്‍ത്ഥനയും കൈമുത്തും നേര്‍ച്ച വിളിച്ചും, അതിന് ശേഷം Harvest Festival ഉം തുടര്‍ന്ന് സ്‌നേഹ വിരുന്നും ആണ് ക്രമീകരിച്ചിരിക്കുന്നത്.
അബര്‍ദ്ദിനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
എല്ലാ മാസവും രണ്ടാം ശനിയാഴ്ചളിലും നാലാം ശനിയാഴ്ചകളിലും വൈകീട്ട് 6.30 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഇടവക വികാരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയും Holburn west parish church ല്‍ വെച്ച് 8 മണി മുതല്‍ പ്രഭാത നമസ്‌കാരവും 9 മണി മുതല്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് സണ്‍ഡേ സ്‌കൂളും യുവജന പ്രസ്ഥാനവും മര്‍ത്തമറിയം സമാജവും നടത്തിവരുന്നു.
അബര്‍ദിനിലും പരിസര പ്രദേശത്തുമുള്ള എല്ലാ സഭാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
പള്ളി അഡ്രസ്സ്:
Holburn west parish church
9 Ashley park drive
Aberdeen
ABIO GRY
ബന്ധപ്പെടേണ്ട നമ്പര്‍
Rev Fr. Varghese PA
Viccar- 07771157764
Mr. Saji Thomas
secratory 07588611805
Mr. Sudeeb John
Trustee 07898804324
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
