
മരണാനന്തര ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ഒരു സ്ത്രീയുടെ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാകുന്നത്. 68 വയസായ ഷാര്‍ലെറ്റ് എന്ന യുവതി നടത്തിയ പരാമര്‍ശം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഇവര്‍ മരിച്ചിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ജീവനുണ്ടെന്ന് തെളിയുകയും ചെയ്തു. ഈ 11 മിനിറ്റിനുള്ളില്‍ മരണാനന്തര ജീവിതം അനുഭവിച്ചുവെന്നണ് ഷാര്‍ലെറ്റിന്റെ വാദം. സ്വര്‍ഗവും നരകവും കണ്ടുവെന്നും ഷാര്‍ലെറ്റ് പറയുന്നു.
അവിശ്വസനീയമായ ഈ സംഭവം നടന്ന് 2019ലാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെയായിരുന്നു ഷാര്‍ലെറ്റിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. പെട്ടെന്ന് തന്നെ ആരോഗ്യനില വഷളായി. അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചു. പിന്നീട് കുറച്ച് നേരത്തേക്ക് ഷാര്‍ലെറ്റിന്റെ ബോധം പോയി. ക്ലീനിക്കലി അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. ഈ സമയത്ത് താന്‍ സ്വര്‍ഗത്തിലെത്തിയതെന്നാണ് ഷാര്‍ലെറ്റ് അവകാശപ്പെടുന്നത്. അവിടെ മാലാഖമാരെയും കുടുംബാംഗങ്ങളെയും കണ്ടു. ഒപ്പം നരകത്തിലെ ചില കാഴ്ചകള്‍ മിന്നിമറയുന്ന പോലെ കാണുകയും ചെയ്തുവെന്ന് വയോധിക വെളിപ്പെടുത്തി.
സ്വര്‍ഗമെന്നത് ഭാവനയില്‍ കാണാന്‍ കഴിയുന്നതിന്റെ ദശലക്ഷക്കണക്കിന് മടങ്ങ് അപ്പുറമാണെന്നാണ് ഷാര്‍ലെറ്റ് പറയുന്നത്. മരിച്ചുപോയ തന്റെ മാതാപിതാക്കളെയും സഹോദരിയേയും അവിടെ കാണാന്‍ കഴിഞ്ഞു. അവര്‍ വളരെ ആരോഗ്യമുള്ളവരും തിളക്കമുള്ളവരുമായി കാണപ്പെട്ടു. അവര്‍ക്ക് പ്രായമേ തോന്നുന്നില്ല. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ നഷ്ടപ്പെട്ട മകനെയും അവിടെ കണ്ടു. അവനെ കൊച്ചുകുട്ടിയായാണ് കാണപ്പെട്ടത്. അതെങ്ങനെ സംഭവ്യമാകുമെന്ന് ദൈവത്തോട് ചോദിച്ചു. ഗര്‍ഭപാത്രത്തിലിരിക്കവെ മരിച്ചുപോയ കുഞ്ഞ് സ്വര്‍ഗത്തിലിരുന്ന് വളര്‍ന്നുവെന്നാണ് ദൈവം നല്‍കിയ മറുപടി. - ഷാര്‍ലെറ്റ് പറയുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
