
ലണ്ടന്‍: മരണാന്തരം പഠനത്തിനായി നല്‍കിയ മൃതദേഹം പരിശോധിക്കുന്നതിനിടയില്‍ ഹോസ്പിറ്റലില്‍ ഉണ്ടായവര്‍ ഒന്ന് ഞെട്ടി. കാരണം പുരുഷന്റെ മൃതദേഹത്തിന് ഉണ്ടായത് മൂന്ന് ലിംഗങ്ങളായിരുന്നു.
78കാരനായ ബ്രിട്ടീഷ് പൗരന്റെ മൃതദേഹത്തിനാണ് മൂന്ന് ലിംഗങ്ങള്‍ ഉണ്ടായിരുന്നത്. ഇതിലെ അത്ഭുതം എന്താണെന്നാല്‍ ഇയാള്‍ക്ക് പോലും ഇതേ കുറിച്ച് അറിയില്ലായിരുന്നുവെന്നതാണ്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ മെഡിക്കല്‍ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് ആണ് ഇയാളുടെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
ആറടി ഉയരമുണ്ടായിരുന്ന ഇയാളുടെ ശരീരത്തില്‍ പുറമേ ദൃശ്യമായിരുന്നത് ഒരു ലിംഗം മാത്രമാണ്. എന്നാല്‍ ശരീരത്തിന് ഉള്ളില്‍ ഇയാള്‍ക്ക് രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. മരണശേഷമുള്ള പഠനത്തിനായി ശരീരം കീറി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്.
പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്. മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലത്തില്‍ വ്യക്തമായത്.
പോളിഫാലിയ എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ അപൂര്‍വമാണ്. 50 -60 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണിത്. 1606 മുതല്‍ 2023 വരെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി രേഖകളുണ്ട്. എന്നാല്‍ ട്രൈഫാലിയ എന്നറിയപ്പെടുന്ന മൂന്ന് ലിംഗങ്ങളുള്ള അവസ്ഥ ഇതിനുമുമ്ബ് ഒരിക്കല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
