
നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ബൈബിള്‍ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ മത്സരങ്ങള്‍ ഇന്ന് ശനിയാഴ്ച നടത്തപ്പെടും. നോര്‍ത്താംപ്റ്റണിലെ കരോളിന്‍ ചിഷോം സ്‌കൂള്‍ വേദികളില്‍ വെച്ചാവും മത്സരങ്ങള്‍ നടക്കുക.
ഒക്ടോബര്‍ 19 ശനിയാഴ്ച രാവിലെ 8:30നു രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഏവരും സമയനിഷ്ഠ പാലിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒമ്പതുമണിക്ക് നടക്കുന്ന ബൈബിള്‍ പ്രതിഷ്ഠക്ക് ശേഷം മത്സരങ്ങള്‍ 9:15 നു ആരംഭിക്കും. വൈകുന്നേരം ഏഴ് മണിയോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സമ്മാനദാന വിതരണം നടത്തുന്നതാണ്.
ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, റീജണല്‍ ബൈബിള്‍ അപ്പസ്റ്റൊലേറ്റ് ഡയറക്ടര്‍ ഫാ എല്‍വിസ് ജോസ്, ആതിഥേയരായ നോര്‍ത്താംപ്ടണ്‍ സെന്റ് തോമസ് മിഷന്റെ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ എന്നിവര്‍ ബൈബിള്‍ പ്രതിഷ്ഠക്കും ഉദ്ഘാടനത്തിനും കലോത്സവത്തിനും ആല്‍മീയ നേതൃത്വം വഹിക്കും.
ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോര്‍ഡിനേറ്റര്‍മാരായ സജന്‍ സെബാസ്റ്റ്യന്‍, ജിനീത, കലോത്സവ റീജിനല്‍ കോര്‍ഡിനേറ്റര്‍ ബൈജു ജോസഫ് എന്നിവര്‍ ബൈബിള്‍ കലോത്സവത്തിന് നേതൃത്വം വഹിക്കും.
വിശുദ്ധഗ്രന്ഥ തിരുവചനഭാഗങ്ങള്‍ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി വിവിധ വിഭാഗങ്ങളിലായി അവതരിപ്പിക്കുമ്പോള്‍ ജീവിക്കുന്ന വചനങ്ങളുടെ പ്രഘോഷണങ്ങള്‍ ഏവര്‍ക്കും കൂടുതല്‍ ഹൃദിസ്തവവും അനുഭവവുമാവും നല്‍കുക. ദൈവം നല്‍കിയ വരദാനങ്ങളെ സ്തുതിപ്പിനും നന്ദിയര്‍പ്പണത്തിനായും ഉപയോഗിക്കുവാനുള്ള അവസരവുമാവും ലഭിക്കുക.
ഓക്‌സ്‌ഫോര്‍ഡ് റീജിയണിലെ വിവിധ മിഷന്‍, പ്രൊപ്പോസ്ഡ് മിഷനുകളില്‍ നിന്നായി നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതാണ്.
VENUE:
CAROLINE CHISHOLM SCHOOL,
WOOTTON ROAD,
NN4 6 TP,
NORTHAMPTON
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
