
അമേരിക്കയിലെ പല വീടുകളിലെയും റോബോട്ടിക് വാക്വം ക്ലീനറുകള്‍ ഉടമകളെ അറഞ്ചംപുറഞ്ചം തെറിവിളിച്ച സംഭവം ഇപ്പോഴും ഞെട്ടലുണ്ടാക്കുകയാണ്. അതും കേള്‍ക്കാന്‍ ഒട്ടും സുഖമില്ലാത്ത തെറി കേട്ട് വീട്ടുകാര്‍ ആകെ പകച്ച് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇക്കോവാക്‌സിന്റെ ഡിബോട് എക്‌സ് എന്ന മോഡല്‍ റോബോട്ടിക് വാക്വം ക്ലീനറുകളാണ് ഉടമകളുമായി കൊമ്പുകോര്‍ത്തത്. വാക്വം ക്ലീനറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. മിനസോട്ടോയില്‍ അഭിഭാഷകനായ ഡാനിയല്‍ സ്വെന്‍സണാണ് ഈ വിചിത്രമായ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്‌നല്‍പോലെ കേട്ടുതുടങ്ങിയെന്നും ഉപകരണം റിസെറ്റ് ചെയ്തതോടെ ഉടനെ ചീത്തവിളി ആരംഭിച്ചുവെന്നും ഡാനിയല്‍ പറയുന്നു.
Ecovacs-ന്റെ Deebot X2 മോഡലിന്റെ അപകടസാധ്യതയെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്‍കൂര്‍ മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും സുരക്ഷാ പിഴവുകള്‍ കൃത്യസമയത്ത് പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറ്റ് വെബ്സൈറ്റുകളിലെ ഡാറ്റാ ലംഘനങ്ങളില്‍ നിന്ന് ലഭിച്ച പഴയ പാസ്വേഡുകള്‍ ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ആക്സസ് നേടുന്നതിന് ഉപയോഗിക്കുന്ന ''ക്രെഡന്‍ഷ്യല്‍ സ്റ്റഫിങ്'' എന്നറിയപ്പെടുന്ന ഒരു രീതിയാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ചൂഷണം ചെയ്തിരിക്കുന്നത്.
ഇത്തരം ഉപകരണങ്ങള്‍ വഴി ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളുടെ മേല്‍ നിയന്ത്രണം നേടാനാകും. കൂടാതെ അവരുടെ ഉടമസ്ഥര്‍ക്കെതിരെ ചാരപ്പണി ചെയ്യാനും അല്ലെങ്കില്‍ ഇതുപോലെ അശ്ലീലങ്ങള്‍ വിളിക്കാനും അവയുടെ സുരക്ഷാ ദൗര്‍ബല്യങ്ങള്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലെ ഇത്തരം സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍ വര്‍ധിക്കുന്ന അപകടസാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നവയാണ്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
