
കുറഞ്ഞ തുകയ്ക്ക് സൗകര്യമുള്ള ഒരു വീടി വാടകയ്ക്ക് വേണമെന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. പക്ഷെ പലപ്പോഴും ആ ആഗ്രഹം നടക്കാതെ പോയേക്കാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടിക്കുന്ന ഒരു മുറിയും അതിന്റെ വാടകയും വൈറലാകുകയാണ്.
പതിനഞ്ച് രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കുന്ന ഒരു വീടാണ് വൈറലാകുന്നത്. അതും അറ്റാച്ച്ഡ് വാഷ്റൂമോടുകൂടി. കേട്ടാല്‍ വിശ്വസിക്കാത്ത സംഭവം ആണ് ചിത്രങ്ങളടക്കം ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മനീഷ് അമന്‍ എന്ന ബിഹാര്‍ സ്വദേശിയാണ് ഇത്തരമൊരു പോസ്റ്റ് ഇട്ടത്. പശ്ചിമ ബംഗാളില്‍ ആണ് അദ്ദേഹത്തിന് ഈ മുറി ലഭിച്ചത്. കല്യാണി പ്രദേശത്താണ് അദ്ദേഹത്തിന് പ്രതിമാസം 15 രൂപയ്ക്ക് അറ്റാച്ച്ഡ് വാഷ്‌റൂമോടുകൂടിയ ഈ ഒറ്റമുറി ലഭിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി. ജിജ്ഞാസയുള്ള നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇതെങ്ങനെയെന്ന് തിരക്കി. അതോടെ അദ്ദേഹം ഇതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണത്രെ അദ്ദേഹത്തിന് ഈ മുറി നല്‍കിയത്.
അദ്ദേഹം പശ്ചിമ ബംഗാളിലെ എയിംസില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. 15 രൂപയ്ക്ക് മുറി ലഭച്ചെന്നത് മാത്രമല്ല മൊത്തം കോളജ് ഫീസ് 5.5 വര്‍ഷത്തേക്ക് 4,356 ആണെന്നും അദ്ദേഹം പറഞ്ഞു. 4,356യില്‍ നിന്നും ഒരു രൂപ പോലും തനിക്കിതുവരെ അടയ്ക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഇത് നല്ല കാര്യമെന്ന് നെറ്റിസണ്‍സ് വാഴ്ത്തുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
