
കൂട്ടപിരിച്ചുവിടലിന്റെ ഭാഗമായി ജോലി പോയ വനിത കമ്പനിക്കെതിരെ കേസ് നല്‍കി. കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ തനിക്ക് ഫെയര്‍വെല്‍ കാര്‍ഡ് നല്‍കിയില്ലെന്ന പരാതിയുമായാണ് ബ്രിട്ടീഷ് വനിത എത്തിയിരിക്കുന്നത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ തൊഴിലുടമയ്‌ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ (ഐഎജി) മുന്‍ ജീവനക്കാരിയായ കാരെന്‍ കോനാഗനാണ് കമ്പനിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ഈ സംഭവം തന്റെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ബാധിച്ചു. കമ്പനി തന്റെ ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും അപമാനിച്ചെന്നും അസമത്വപരമായി പെരുമാറിയെന്നുമാണ് യുവതിയുടെ ആരോപണം.
എന്നാല്‍, കോടതി ഇവരുടെ ആരോപണങ്ങളെല്ലാം തള്ളി. തന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതില്‍ കമ്പനിക്ക് ഉണ്ടായ പരാജയം തുല്യതാ നിയമലംഘനത്തിന് സമാനമാണെന്നായിരുന്നു യുവതിയുടെ ആരോപണമെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അവഗണന ജോലിസ്ഥലത്ത് താന്‍ അനുഭവിച്ച വിവേചനത്തിന്റെ ഭാഗമാണെന്നും കോനഗന്‍ വാദിച്ചു. തന്നെ ജോലിയില്‍ നിന്നും അന്യായമായ പിരിച്ചു വിടുകയും ജോലി സ്ഥലത്ത് ലൈംഗിക പീഡനം അനുഭവിക്കേണ്ടി വരികയും ചെയ്തുവെന്നും ഇവര്‍ കോടതിയില്‍ ആരോപിച്ചു.
2019 മുതല്‍ ഐഎജിയില്‍ ജോലി ചെയ്തു വരുന്ന കാരെന്, അടുത്തിടെ നടന്ന കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായാണ് ജോലി നഷ്ടമായത്. എംപ്ലോയ്മെന്റ് ട്രിബ്യൂണലില്‍ ഹാജരാക്കിയ തെളിവുകള്‍ പ്രകാരം, മാനേജര്‍മാര്‍, ഫെയര്‍വെല്‍ കാര്‍ഡ് വാങ്ങിയിരുന്നുവെങ്കിലും മതിയായ ഒപ്പുകള്‍ ഇല്ലാത്തതിനാല്‍ അത് കോനാഗന് നല്‍കിയില്ലെന്ന് ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. മതിയായ ഒപ്പുകള്‍ ഇല്ലാതെ ഒരു കാര്‍ഡ് നല്‍കുന്നതിനേക്കാള്‍ നല്ലത് ഫെയര്‍ വെല്‍ കാര്‍ഡ് തന്നെ നല്‍കാതിരിക്കുന്നതാണ് എന്നാണ് ജഡ്ജി കെവിന്‍ പാമര്‍ നിരീക്ഷിച്ചത്. ആ കാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ അത് കൂടുതല്‍ അപമാനകരമാകുമായിരുന്നെന്നും അദ്ദേഹം നിരീക്ഷിച്ചു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
