
ഡെര്‍ബി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധനായ മോര്‍ ബസേലിയോസ് എല്‍ദോ ബാവയുടെ 339-ാമത് ഓര്‍മ്മപെരുന്നാളും ക്രിസ്റ്റല്‍ ജൂബിലി ആഘോഷവും ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും നടത്തപ്പെട്ടു. പെരുന്നാളില്‍ വികാരി ഫാ. ബേസില്‍ ബെന്നിയുടെ നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടത്തപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫാ. നിധിന്‍ കുര്യാക്കോസ് പെരുന്നാള്‍ സന്ദേശം നല്‍കി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ. ബേസില്‍ ബെന്നി, ഫാ. നിധിന്‍ കുര്യാക്കോസ് കാത്തലിക് പള്ളി സഹവികാരി ഫാ. ഡിയോഗ്രേസിയസ്, ഡെര്‍ബി നോര്‍ത്ത് റീജിയന്‍ പാര്‍ലമെന്ററി മെമ്പര്‍ കാതറിന്‍ അക്കിന്‍സണ്‍, ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ ദേവാലയത്തിന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനം, വനിതാ സമാജത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം, ദേവാലയത്തിന്റെ യൂത്ത് അസോസിയേഷന്‍, സ്റ്റുഡന്‍സ് മൂവ്മെന്റ് എന്നിവയുടെ ആരംഭവും നടത്തപ്പെട്ടു.
ദേവാലയം സ്ഥാപിതമായത് മുതലുള്ള കഴിഞ്ഞ 15 വര്‍ഷക്കാലത്തെ പ്രധാന നിമിഷങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോയില്‍ ദേവാലയത്തില്‍ ശുശ്രൂഷിച്ച എല്ലാ വൈദികര്‍ക്കും നന്ദി അറിയിച്ചു. വാങ്ങിപ്പോയ ഫാ. ബിജി ചിറത്തിലാട്ടിന്റെ അനുസ്മരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ച വീഡിയോ എല്ലാവരുടേയും കണ്ണ് നനയിച്ചു. ദേവാലയത്തില്‍ കഴിഞ്ഞ 15 വര്‍ഷ കാലയളവില്‍ ശുശ്രൂഷിച്ച ട്രസ്റ്റിമാരെയും സെക്രട്ടറിമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. 15 വര്‍ഷം വിജയകരമായ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് ഉപഹാരം നല്‍കി.
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും അതേതുടര്‍ന്ന് ദേവാലയത്തിന്റെ ഭക്ത സംഘടനകള്‍ സംയുക്തമായി അവതരിപ്പിച്ച കലാവിരുന്നും നടത്തപ്പെട്ടു. യൂത്ത് അസോസിയേഷന്റെ ആദ്യ പ്രവര്‍ത്തനമായ 'ഫുഡ് സ്റ്റാള്‍', വനിതാ സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 'റാഫിള്‍ ടിക്കറ്റ്' നറുക്കെടുപ്പ് എന്നിവയും നടത്തി. എല്ലാവര്‍ക്കും സ്നേഹവിരുന്ന് നല്‍കി.
രാജു ചെറുവിള്ളില്‍ കോറെപ്പിസ്‌കോപ്പായുടെ മുഖ്യ കാര്‍മികത്വത്തിലും മുന്‍ വികാരി ഫാ. ജോണ്‍സണ്‍ പീറ്റര്‍, വികാരി ഫാ. ബേസില്‍ ബെന്നി എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടത്തപ്പെട്ടു. തുടര്‍ന്ന് പ്രദക്ഷിണവും, വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടന്നുവരുന്ന ഉല്‍പന്ന ലേലവും നടന്നു. തുടര്‍ന്ന് നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ സമാപിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
