
കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ തന്നെ മനുഷ്യ ശരീരം എക്‌സറേ പോലെ കാണാന്‍ സാധിക്കും. റഷ്യയിലെ സരന്‍സ്‌കില്‍ നിന്നുള്ള ഒരു കൗമാരക്കാരിയാണ് ഇത്തരത്തില്‍ വളരെ വിചിത്രമായ കണ്ണുകള്‍ ഉള്ളത്.
തനിക്ക് രണ്ട് തരത്തിലുള്ള കാഴ്ചശക്തിയുണ്ടെന്ന് നടാഷ പറയുന്നു. ഒന്ന് ഒരാള്‍ക്ക് സാധാരണ കാണാനാകുന്ന രീതിയിലും മറ്റൊന്ന് സെല്ലുലാര്‍ തലം വരെ മനുഷ്യശരീരത്തിന്റെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. അവള്‍ക്ക് അവളുടെ രണ്ടാമത്തെ കാഴ്ച ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തനം നിര്‍ത്തുവാനും കഴിയും, പക്ഷേ ഇത് ആവര്‍ത്തിച്ച് ചെയ്യുന്നത് ഭയങ്കര തലവേദനയ്ക്ക് കാരണമാകുന്നു എന്ന് നടാഷ പറയുന്നു.
നടാഷയുടെ ഈ കഴിവ് പകല്‍ സമയത്ത് മാത്രമേ പ്രവര്‍ത്തിക്കൂ; നിരവധി റഷ്യന്‍ ശാസ്ത്രജ്ഞരും മെഡിക്കല്‍ സ്ഥാപനങ്ങളും നടാഷയുടെ ഈ അവകാശവാദം സത്യമണോ എന്നറിയാന്‍ പരിശോധനകള്‍ നടത്തി. അവയവങ്ങള്‍, ടിഷ്യുകള്‍, ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവ കാണാനും കൃത്യമായ മെഡിക്കല്‍ രോഗനിര്‍ണയം നടത്താനുമുള്ള അവളുടെ കഴിവ് ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തി.
അവരില്‍ പലരും ഇതിലെ സത്യവസ്ഥ അറിയാന്‍ നടാഷയുടെ അടുത്തെത്തി. അവളെ വിശദമായി പരിശോധിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അവളോട് ആവശ്യപ്പെട്ടു. നടാഷയുടെ ഈ കഴിവ് കൊണ്ട് ഒരിക്കല്‍ അവള്‍ ഒരു ഡോക്ടറെ പരിശോധിച്ചു. തുടര്‍ന്ന് അയാള്‍ക്ക് എവിടെയാണ് അള്‍സര്‍ ഉള്ളതെന്ന് അവള്‍ കണ്ടെത്തി. ഡെങ്കിനയെക്കുറിച്ചുള്ള ഡിസ്‌കവറി ചാനല്‍ ഡോക്യുമെന്ററിയില്‍ ഒരു കാര്‍ അപകടത്തില്‍ ഇരയായ സ്ത്രീയുടെ എല്ലാ ഒടിവുകളും മെറ്റല്‍ പിന്നുകളും അവള്‍ തിരിച്ചറിഞ്ഞതിനെ കുറിച്ച് പറയുന്നുണ്ട്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
