
ഇന്ത്യയ്ക്ക് തീരാ നഷ്ടമാണ് മഹാനായ വ്യവസായിയും മനുഷ്യ സ്‌നേഹിയുമായ രത്തരം ടാറ്റായുടെ വിയോഗം. ലോകമെമ്പാടുമുള്ളവരാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് അദ്ദേഹത്തിന് ട്രൈബ്യൂട്ട് അര്‍പ്പിച്ചുകൊണ്ട് ചെയ്ത ഒരു വീഡിയോ ആണ്.
വജ്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രത്തന്‍ ടാറ്റയുടെ ഛായാചിത്രമാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.
സൂറത്തിലെ ഒരു രത്‌നവ്യാപാരിയാണ് 11,000 വജ്രങ്ങള്‍ ഉപയോഗിച്ച് ഈ അതിമനോഹരമായ ഛായാചിത്രം നിര്‍മ്മിച്ചത്. പല വര്‍ണങ്ങളില്‍ മിന്നിത്തിളങ്ങുന്ന ചെറുതും വലുതുമായ വജ്രങ്ങളാണ് ചിത്രത്തില്‍ പതിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ച ഒരു മനുഷ്യനോടുള്ള ഉചിതമായ ആദരവാണിതെന്ന് പലരും പ്രതികരിച്ചു.
ഇന്‍സ്റ്റന്റ്‌ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വജ്രത്തേക്കാള്‍ വിലമതിക്കുന്ന കലാസൃഷ്ടിയാണിതെന്ന് ഒരാള്‍ പ്രതികരിച്ചു. പലരും ഈ സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനവുമായെത്തി. തന്റെ വിനയവും കാഴ്ചപ്പാടും കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമാണ് രത്തന്‍ ടാറ്റയെന്ന് മറ്റൊരാള്‍ പറഞ്ഞു
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
