
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് ഒരു ചൈനീസ് സ്‌പൈഡര്‍ വുമണിന്റെ വീഡിയോ ആണ്. നിഷ്പ്രയാസം 100 മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകള്‍ കൈയ്യുറകളോ സുരക്ഷാ ഗിയറുകളോ ഇല്ലാതെ കയറിപ്പോകുന്ന സ്ത്രീ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗ്വിഷൗ പ്രവിശ്യയിലെ സിയുന്‍ മിയാവോയില്‍ നിന്നുള്ള ലുവോ ഡെങ്പിന്‍ ആണ് ഈ സ്‌പൈഡര്‍ വുമണ്‍. ഉയരമുള്ള പാറക്കെട്ടുകളും മറ്റും കയറുമ്പോള്‍ ഉപയോഗിക്കേണ്ട യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് ഇവര്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. നഗ്‌നമായ കൈകള്‍ കൊണ്ട് മലനിരകള്‍ കീഴടക്കുന്ന പുരാതന മിയാവോ പാരമ്പര്യത്തിന്റെ ലോകത്തിലെ ഏക വനിത കൂടിയാണ് ലുവോ ഡെങ്പിന്‍.
ഇതൊന്നും ആര്‍ക്കും സിനിമകളില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത ഒന്നാണ്. 30 നില കെട്ടിടത്തിന് സമാനമായ 108 മീറ്റര്‍ ഉയരമുള്ള ഒരു പാറക്കെട്ടില്‍ കയറിയതോടെയാണ് സ്‌പൈഡര്‍ വുമണ്‍ എന്ന വിളിപ്പേര് ഇവര്‍ക്ക് ലഭിച്ചത്. ഏതാണ്ട് ലംബമായ പാറകളിലൂടെ കൈയുറകള്‍ പോലും ധരിക്കാതെയാണ് ഇവര്‍ മലനിരകള്‍ കയറുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
