
നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തില്‍ വിജയദശമി പൂജയും നൃത്ത സംഗീത സന്ധ്യയും നടത്തപ്പെടുന്നു. നാളെ ഞായറാഴ്ച മൂന്നു മണി മുതല്‍ ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിക്കുന്ന സരസ്വതി പൂജയോടനുബന്ധിച്ച്, കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കല്‍, ക്ലാസിക്കല്‍ നൃത്തം, കീര്‍ത്താനാലാപനം, നാമാര്‍ച്ചന, കഴിഞ്ഞ അധ്യയന വര്‍ഷം ജിസിഎസ്ഇ, 'എ' ലെവല്‍ ക്ലാസ്സുകളില്‍ വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാന വിതരണം, പ്രസാദ ഊട്ട്, അന്നദാനം എന്നീ പരിപാടികളോടു കൂടി അതിവിപുലമായി നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
തികച്ചും ഭക്തിനിര്‍ഭരമായി നടത്തുന്ന ഈ പൂജയിലേക്കും അനുബന്ധ പരിപാടിയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍,
DH7 8PS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ടി. അനില്‍കുമാര്‍ -07828218916
വിനോദ് ജി നായര്‍ -07950963472
സുഭാഷ് ജി നായര്‍ -07881097307
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
