
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പലതരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് കണ്ടിട്ടുുണ്ട്. ചിലര്‍ ഇതിനു വേണ്ടി മാത്രം വര്‍ഷങ്ങളോളം പ്രാക്ടീസ് നടത്തി ഒടുക്കം വിജയത്തിലെത്താറുണ്ട്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു പ്രവര്‍ത്തി കൊണ്ട് ഗിന്നസ്സില്‍ ഇടം നേടിയിരിക്കുകയാണ് യുവാവ്.
നല്ല എരിവുള്ള ഹോട്ട് സോസ് അകത്താക്കിയാണ് ഇദ്ദേഹം റോക്കോര്‍ഡിലേക്ക് എത്തിയത്. അതും വെറും മൂന്ന് മിനിറ്റിലാണ് എരിഞ്ഞ് പുകയുന്ന ഒരു കിലോ ഹോട്ട് സോസ് അകത്താക്കിയത്. മൈക്ക് ജാക്ക് എന്ന കനേഡിയന്‍ യുട്യൂബര്‍ ആണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയിലൂടെ വലിയ നേട്ടം സ്വന്തമാക്കിയത്.
ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ജാക്കിന്റെ ഈ അസാമാന്യ പ്രകടനത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
എങ്ങനെ ഇത്രയും സോസ് ഒറ്റയടിക്ക് അകത്താക്കിയെന്ന് ചോദിച്ചാല്‍ 'പംകിന്‍ പൈ' ആണെന്ന് കരുതിയാണ് എരിവുള്ള സോസ് കഴിക്കുന്നതെന്നാണ് മറുപടി. വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളുമുണ്ട്. കാണുമ്‌ബോള്‍തന്നെ കണ്ണ് നിറയുന്നുവെന്നാണ് ഒരു കമന്റ്. എരിവിന്റെ രാജാവ് ഗോസ്റ്റ് പെപ്പറിനെ ഒന്ന് ട്രൈ ചെയ്തുകൂടെയെന്നാണ് ഒരു ചോദ്യം.
എന്നാല്‍ ചില ഡോക്ടര്‍മാര്‍ ഈ പ്രവണതയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. എരിവൊക്കെ മനുഷ്യശരീരത്തിന് സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ഇതൊക്കെ അമിതമായി അകത്ത് ചെന്നാല്‍ നല്ല പണി കിട്ടുമെന്നാണ് അവരുടെ അഭിപ്രായം.
More Latest News
ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം

യുക്മ കേരളപൂരം വള്ളംകളി - 2025" ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം,കഴിഞ്ഞ വർഷങ്ങളിലെ വിജയമുന്നേറ്റം തുടരാനുള്ള ഒരുക്കങ്ങൾക്ക് ആരംഭം

എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ
