
യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം എല്ലാ വര്‍ഷവും നടത്തി വരാറുള്ള കരോള്‍ സംഗീത മത്സരം ഈ വര്‍ഷവും ഡിസംബര്‍ ഏഴിന് ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങുന്ന പ്രസ്തുത പരിപാടിയില്‍ ഭദ്രാസനത്തിലെ 43 ല്‍പരം ദേവാലയങ്ങളില്‍ നിന്നുള്ള 25 അംഗ മത്സരാര്‍ത്ഥികള്‍ അടങ്ങുന്ന ടീമുകള്‍ മാറ്റുരക്കും. ക്രൈസ്തവ സംഗീതത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച മൂന്നംഗ വിദഗ്ദ സമിതിയാണ് സംഗീത മത്സരത്തിന് വിധികര്‍ത്താക്കളായിട്ടുള്ളത്.
ഒന്നാം സ്ഥാനത്തിന് അര്‍ഹരാവുന്നര്‍ക്ക് 701 പൗണ്ടും രണ്ടാ സ്ഥാനത്തിന് 501 പൗണ്ടും മൂന്നാം സ്ഥാനത്തിന് 301 പൗണ്ടും എവര്‍ റോളിങ്ങ് കപ്പും ആണ് സമ്മാനങ്ങളായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ദേവാലയങ്ങളില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ഹാസ്യ ദൃശ്യാവിഷ്‌കരണവും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകും.
വൈകിട്ട് ഏഴു മണി വരെ നീണ്ടു നില്‍ക്കുന്ന പ്രസ്തുത സംഗീത മാമാങ്കത്തിന് ഏകദേശം 1000ല്‍ പരം ആളുകള്‍ പങ്കെടുക്കുമെന്ന് ഇതിനോടകം ഭദ്രാസന ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Fr. ELDHOSE VATTAPPARAMBIL- 004552998210(WhatsApp)
Fr. ABIN OONNUKALLINKAL- 07404240659
SHIBI CHEPPANATH- 07825169330
BIJOY ALIAS- 07402958879
VIJEE PAILY- 07429590337
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
