
ഏതൊരു കമ്പനിയിലും ഇഷ്ടത്തോടെ ജോലി ചെയ്യാന്‍ തോന്നേണ്ടത് അവിടെ നിന്നും ലഭിക്കേണ്ട സാലറി മാത്രം മനസ്സില്‍ കണ്ടിട്ടാവരുത്. അവിടെ നിന്നും നമുക്ക് ലഭഇക്കുന്ന സന്തോഷം കൂടിയാണ്. എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്ന ഒരു മാനേജ്‌മെന്റ് ടീം ഉണ്ടെങ്കില്‍ ഒരിക്കലും എത്ര വലിയ ഓഫര്‍ വന്നാല്‍ കൂടി അവിടെ നിന്നും എംപ്ലോയ്ക്ക് രാജി വെച്ച് പോകാന്‍ തോന്നില്ല.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ദിവസം മൂന്ന് ജീവനക്കാര്‍ ഒന്നിച്ച് രാജിവച്ചെന്ന വാര്‍ത്ത കമ്പനി ബോസ് തന്നെയാണ് പങ്കുവെച്ചത്.
ബോസ് പറയുന്നത് മൂന്നുപേര്‍ ഒരേ ദിവസം രാജി സമര്‍പ്പിച്ചു എന്നാണ്. രണ്ടാഴ്ചത്തെ നോട്ടീസ് പീരിഡില്‍ പ്രവേശിച്ചിരിക്കുകയാണ് ഈ ജീവനക്കാര്‍. അത് തന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്ന് പറയുന്ന ഇദ്ദേഹം
രാജിവച്ച മൂന്നുപേര്‍ക്കും തങ്ങളുടെ സഹപ്രവര്‍ത്തകരോടോ അവരുടെ കുടുംബത്തോടെ യാതൊരു പ്രതിബദ്ധതയും ഇല്ലെന്നും ആരോപിക്കുന്നു. അങ്ങനെയുണ്ടായിരുന്നു എങ്കില്‍ ഒറ്റയടിക്ക് ഇങ്ങനെ രാജിവയ്ക്കാനുള്ള തീരുമാനം എടുക്കില്ലെന്നാണ് ബോസിന്റെ നിലപാട് അങ്ങനെ, രാജിവച്ച ജീവനക്കാരെ വലിയ രീതിയില്‍ കുറ്റപ്പെടുത്തിക്കൊണ്ടാണ് ബോസിന്റെ മെസ്സേജ്.
വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്. ശരിക്കും പറഞ്ഞാല്‍ ഈ മൂന്ന് ജീവനക്കാരും രാജിവച്ച് പോകുന്നത് ഈ ബോസിന്റെ സ്വഭാവം കാരണമായിരിക്കാം എന്നാണ് പലരും പറയുന്നത്. അയാള്‍ക്ക് തന്റെയും സ്ഥാപനത്തിന്റെയും പ്രശ്നം മനസിലാകുന്നില്ല, പകരം രാജിവച്ചു പോയ ജീവനക്കാരുടെ തലയില്‍ കുറ്റമാരോപിക്കുകയാണ് ഇയാള്‍ എന്നും കമന്റുകളിലുണ്ട്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
