
ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവത്തിന്റെ റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുക ഈമാസം 19ന് ആണ്. രൂപതയിലെ വിവിധ റീജിയണുകളിലെ സിറോ മലബാര്‍ പ്രോപ്പസേഡ് മിഷന്‍, മിഷന്‍, ഇടവകകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക. ഓരോ കലോത്സവ മത്സരങ്ങളും വിശ്വാസ പഠനത്തിലൂടെയുള്ള കലാപരിശീലനത്തിനും വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അടുപ്പത്തിനും പുതു തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒരു മഹത്തായ അവസരമാണ്.
ലണ്ടന്‍, പ്രസ്റ്റണ്‍, റീജിയണുകളിലെ മത്സരങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തപ്പെടും. 26ന് റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും. റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികളും ടീമുകളുമായിരിക്കും രൂപത മത്സരത്തിന് യോഗ്യത നേടുക. നവംബര്‍ 16ന് സ്‌കന്തോര്‍പ്പില്‍ വച്ചാണ് രൂപതാ മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് പിആര്‍ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
