
അമേരിക്കയില്‍ നിന്ന് വെയില്‍സിലേക്ക് പുറപ്പെട്ട യുവതിയുടെ സ്യൂട്‌കേസിനുള്ളില്‍ പെട്ട് ഒരു നിശാശലഭം യുകെയില്‍ എത്തി. കാര്‍മെന്റ ബ്രാകിക്ലാഡോസ് എന്ന് പേരിട്ടിരിക്കുന്ന നിശാശലഭത്തെ കണ്ട സന്തോഷത്തിലാണ് ഫോട്ടോഗ്രാഫറായ യുവതി.
പുതിയൊരു സ്പീഷിസില്‍ പെടുന്ന നിശാശലഭമാണിതെന്നാണ് യു.കെയിലെ ശലഭഗവേഷകര്‍ പറയുന്നത്. ലാര്‍വ അവസ്ഥയിലാണ് ശലഭം സ്യൂട്‌കെയ്‌സിനുള്ളില്‍ അകപ്പെട്ടത്. ഫോട്ടോഗ്രാഫര്‍ യാത്രചെയ്ത് യു.കെയിലെത്തിയപ്പോഴേക്കും ഇത് നിശാശലഭമായി മാറുകയായിരുന്നു. ഫോട്ടോഗ്രഫറുടെ മകളായ ഡെയ്സി കേഡറ്റാണ് നിശാശലഭത്തെ കണ്ടെത്തിയത്. വീട്ടില്‍ നിശാശലഭത്തെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഒരു ഇക്കോളജിസ്റ്റ് കൂടിയായ ഡെയ്സി കേഡറ്റ്. ക്ലിയര്‍വിങ് വിഭാഗത്തില്‍പ്പെടുന്ന നിശാശലഭമാണിത്. സൗത്ത് അമേരിക്കയിലെ ഗുയാനയാണ് ഈ വിഭാഗത്തില്‍പ്പെട്ട നിശാശലഭങ്ങളുടെ സ്വദേശം.
''വീടിനുള്ളില്‍ തണുപ്പുള്ളതുകൊണ്ടാകണം നിശാശലഭം ആദ്യമൊന്നും അധികം പറന്നില്ല. ഇതിനൊപ്പമുണ്ടായിരുന്ന മറ്റൊരു നിശാശലഭം ചത്തിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ ക്ലിയര്‍വിങ് വിഭാഗത്തില്‍പ്പെട്ടതാണെന്ന് മനസ്സിലായിരുന്നെങ്കിലും യു.കെയില്‍ കാണുന്ന സിക്സ് ബാന്‍ഡഡ് ക്ലിയര്‍വിങ്ങാണെന്നാണ് ആദ്യം കരുതിയത്. പുതിയ നിശാശലഭത്തെ കണ്ടെത്തിയത് സന്തോഷം പകരുന്നതാണ്', ഡെയ്സി പ്രതികരിച്ചു.
ഡെയ്സി നിശാശലഭത്തിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതു കണ്ട നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകരാണ് ഇത് പുതിയ ഇനമാണെന്ന് തിരിച്ചറിഞ്ഞത്. ക്ലിയര്‍വിങ് മോത്തുകളെ കണ്ടെത്താന്‍ വളരെ പ്രയാസമാണെന്ന് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ സയന്റിഫിക് അസോസിയേറ്റായ മാര്‍ക്ക് സ്റ്റെര്‍ലിങ് പറയുന്നു. ''വിദഗ്ധര്‍ക്കുപോലും കണ്ടെത്താന്‍ പാടുള്ളവയാണ് ക്ലിയര്‍വിങ് മോത്തുകള്‍. ലാര്‍വയില്‍ നിന്നോ പ്യൂപ്പയില്‍ നിന്നോ ഇവയെ ശേഖരിക്കുന്നതും പാടാണ്.'', മാര്‍ക്ക് സ്റ്റെര്‍ലിങ് വ്യക്തമാക്കുന്നു.
More Latest News
നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം

യുക്മ കേരളപൂരം വള്ളംകളി - 2025" ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം,കഴിഞ്ഞ വർഷങ്ങളിലെ വിജയമുന്നേറ്റം തുടരാനുള്ള ഒരുക്കങ്ങൾക്ക് ആരംഭം

എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം
