
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തുന്നതിലൂടെ ചരിത്രത്തിലെ പുതിയൊരു നേട്ടമാണ് കൈവരിക്കുന്നത്. അത്തരത്തില്‍ പുതിയൊരു നേട്ടമാണ് ചരിത്ര ഗവേഷകര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത്.
ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ പുരാവസ്തു ഗവേഷകര്‍ക്കാണ് ഗവേഷണത്തിന്റെ ഭാഗമായി ഖനനം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന ഒരു കുപ്പി ലഭിച്ചത്. അവര്‍ക്ക് മണ്ണില്‍ നിന്ന് ഒരു ഗ്ലാസ് കുപ്പിയാണ് ലഭിച്ചത്.
ഏറെ പഴക്കം തോന്നിക്കുന്ന ആ കുപ്പിക്കുള്ളില്‍ ചുരുട്ടിയ ഒരു കടലാസ് അടക്കം ചെയ്തിരുന്നു. ഗവേഷകര്‍ കുപ്പിയുടെ മൂടി തുറന്ന് ആ കടലാസ് പുറത്തെടുത്തു. അത് വായിച്ചതും അവര്‍ ഞെട്ടി.
ആ കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു, ''1825 ജനുവരിയില്‍ പി.ജെ. ഫെരറ്റ് എന്ന ഡിപ്പെ സ്വദേശി ഇവിടെ ഖനനം നടത്തിയിരുന്നു. സിറ്റി ഡി ലൈംസ് അല്ലെങ്കില്‍ സീസര്‍ ക്യാമ്ബ് എന്നറിയപ്പെടുന്ന ഈ വിശാലമായ പ്രദേശത്ത് അദ്ദേഹം അന്വേഷണങ്ങള്‍ തുടരുന്നു''. ഗവേഷകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.
200 വര്‍ഷങ്ങള്‍ക്കുമുമ്ബുള്ള ഒരു സന്ദേശം! അതും ഒരു ചില്ലുകുപ്പിയില്‍ ഒരു കേടും കൂടാതെ... ഫെരറ്റ് എന്നയാള്‍ ജീവിച്ചിരുന്നതായും അദ്ദേഹം ഖനനം നടത്തിയിരുന്നതായും കാണിക്കുന്ന രേഖകള്‍ ഇവര്‍ക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. 'ടൈം ക്യാപ്‌സ്യൂള്‍' എന്ന് ഗവേഷകര്‍ ഈ ഗ്ലാസ് മെസേജിന് പേരിടുകയും ചെയ്തു.
More Latest News
കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം

യുക്മ കേരളപൂരം വള്ളംകളി - 2025" ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം,കഴിഞ്ഞ വർഷങ്ങളിലെ വിജയമുന്നേറ്റം തുടരാനുള്ള ഒരുക്കങ്ങൾക്ക് ആരംഭം
