
ന്യൂകാസില്‍: ന്യൂകാസില്‍ ഔര്‍ലേഡിക്യൂന്‍ ഓഫ് ദിറോസറി മിഷനില്‍ ഒരാഴ്ചയായി നടന്നു വരുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഇന്ന് സമാപിക്കും. സെപ്റ്റംബര്‍ 29ന് മിഷന്‍ ഡയറക്ടര്‍ റെവ ഫാ ജോജോ പ്ലാപ്പള്ളില്‍ സിഎംഐ നടത്തിയ കൊടിയേറ്റ് കര്‍മ്മത്തോടെ ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങളില്‍ എല്ലാ ദിവസവും വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും നടന്നു.
ഇന്നലെ വൈകുന്നേരം നടക്കുന്ന പൂര്‍വിക സ്മരണ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ ബിനോയി മണ്ഡപത്തില്‍ കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ ഇന്ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കാറ്റിക്കിസം അസി ഡയറക്ടര്‍ റെവ ഫാ ജോബിന്‍ പെരുമ്പളത്തുശേരി കാര്‍മികത്വം വഹിക്കും.
വിശുദ്ധ കുര്‍ബാനക്ക് ശേഷം, ലദീഞ്ഞ് തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ രീതിയില്‍ ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷിണം ,ആശിര്‍വാദം തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ റെവ ഫാ ജോജോ പ്ലാപ്പള്ളില്‍ സി എം ഐ കൈക്കാരന്മാരായ ഷിബു മാത്യു എട്ടുകാട്ടില്‍, ഷിന്‍ടോ ജെയിംസ് ജീരകത്തില്‍ എന്നിവര്‍ അറിയിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
