
ബംഗളൂരു സ്വദേശിനിയായ യുവതി നേടിയെടുത്ത നേട്ടം ഉറങ്ങിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ബാംഗളൂരു സ്റ്റാര്‍ട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം സീസണില്‍ 'സ്ലീപ്പ് ചാംപ്യനായി' മാറിയ യുവതി ആണ് സോഷ്യല്‍ മീഡിയയെ തന്നെ അസൂയപ്പെടുത്തുന്നത്.
സായ്ശ്വരി പാട്ടീല്‍ എന്ന യുവതിയാണ് 9 ലക്ഷം രൂപ ഉറങ്ങി നേടി വിജയി ആയത്.
പ്രോഗ്രാമില്‍ അവസാന ലാപ്പില്‍ 12 സ്ലീപ്പ് ഇന്റേണുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന മത്സരാര്‍ഥികള്‍ രാത്രിയില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുകയെന്നതായിരുന്നു ടാസ്‌ക്. ടാസ്‌കില്‍ പങ്കെടുക്കുന്നവര്‍ പകല്‍ സമയത്ത് 20 മിനിറ്റ് ഉറങ്ങാനും നിര്‍ദേശമുണ്ട്.
ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രീമിയം കിടക്കയും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറും നല്‍കിയിരുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇന്റേണുകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വര്‍ക്ക്ഷോപ്പുകളിലും പങ്കെടുത്തിരുന്നു.
50 ശതമാനം ഇന്ത്യക്കാരും ഉറങ്ങി എഴുനേല്‍ക്കുന്നത് ക്ഷീണത്തോടെയാണെന്നാണ് 2024-ലെ വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ്പ് സ്‌കോര്‍കാര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്. നീണ്ട ജോലി സമയം, മോശമായ അന്തരീക്ഷം, സമ്മര്‍ദ്ദം, ശാരീരിക അസ്വസ്ഥകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു കാരണങ്ങളാലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
