
യുകെയിലെ കോതമംഗലം എന്നറിയപ്പെടുന്ന ബ്രിസ്റ്റോള്‍ മോര്‍ ബസ്സേലിയോസ് യെല്‍ദോ യാക്കോബായ ഇടവകയുടെ 19-ാമത് വാര്‍ഷിക പെരുന്നാളും പരിശുദ്ധനായ മോര്‍ ബാസ്സേലിയോസ് യെല്‍ദോ ബാവയുടെ 339-മത് ദുഖ്റോനോയും ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ അഭി. മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും.
ഒക്ടോബര്‍ അഞ്ചിന് ശനിയാഴ്ച്ച വൈകിട്ട് 5.30ന് പെരുന്നാളിന് കൊടിയേറും. തുടര്‍ന്ന് സന്ധ്യാ നമസ്‌ക്കാരം, വചന സന്ദേശം, ഭക്ത സംഘടനകളുടെ വാര്‍ഷികം, സണ്‍ഡേ സ്‌കൂള്‍, സമ്മാനദാനം, നേര്‍ച്ച, ആശിര്‍വാദം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പിറ്റേ ദിവസം ആറാം തിയതി ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് വി.മുന്നിന്മേല്‍ കുര്‍ബ്ബാന, വി മൂന്നിന്മേല്‍ കുര്‍ബ്ബാനക്കു യുകെ പാത്രിയാര്‍ക്കല്‍ വികാരി മാര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വവും ഇടവക വികാരി ഫാ. എല്‍ദോസ് കെ. ജി. ഫാ. സിബിന്‍ ബേബി താഴത്തെക്കുടി എന്നിവര്‍ സഹകാര്‍മ്മികത്വവും വഹിക്കും. പ്രദിക്ഷിണം, ആശിര്‍വാദം, ആദ്യഫല ലേലം, നേച്ചര്‍ സദ്യ എന്നിവയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും.
എല്ലാ വിശ്വാസികളേയും നേര്‍ച്ച കാഴ്ചകളോടെ വന്ന് പെരുന്നാളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Fr Eldose KG ( vicar)- 07825916946
Biju Papparil ( Trustee)- 07846970731
Mathew Pothanical ( secretary)- 07878644931
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
