
അങ്കാര: പണ്ടു കാലം മുതല്‍ക്കേ മനുഷ്യര്‍ക്ക് സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധയുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കാര്യം വ്യക്തമായി. തുര്‍ക്കിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന ഐ ലൈനര്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍.
ഖോല്‍ സ്റ്റിക്ക് എന്ന പേരില്‍ ഇന്ന് ആളുകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഐ ലൈനര്‍ ആണ് കണ്ടെത്തിയത്. പുരാതന കാലത്ത് തന്നെ ആളുകള്‍ മുഖം സുന്ദരമാക്കാന്‍ മേയ്ക്ക് അപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് ഈ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്.
ഐ ലൈനറിന് 8000 വര്‍ഷത്തെ പഴക്കം ഉണ്ടെന്നാണ് കണ്ടെത്തല്‍. യെസിലോവ ഹൗയ്ക്ക് എന്ന മേഖലയില്‍ നിന്നുമാണ് ഐ ലൈനര്‍ കണ്ടെത്തിയത്. പച്ച നിറമുള്ള കല്ലില്‍ സര്‍പ്പത്തിന്റെ ആകൃതിയില്‍ ആണ് ഈ ഐലൈനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അറ്റത്തുള്ള കൂര്‍ത്ത ഭാഗത്ത് കറുത്ത മഷി പുരണ്ടതും കാണാം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ ലൈനര്‍ ലിംഗ ഭേദമില്ലാതെ എല്ലാവരും ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഫര്‍ ഡെറിന്‍ പറഞ്ഞു. ഈജിപ്ത്, സിറിയ, ആന്റോലിയ എന്നീ മേഖലകളില്‍ ആളുകള്‍ ഈ ഐ ലൈനര്‍ ഉപയോഗിച്ചിരുന്നു. ഇന്നും ഇതാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയ ഐ ലൈനര്‍ നിയോലിത്തിക് കാലഘട്ടത്തുള്ളതാകാനാണ് സാദ്ധ്യത. 10 സെന്റിമീറ്ററോളം ഇതിന് നീളമുണ്ട്. ഇതിന്റെ തലപ്പത്ത് പേനയുടേതിന് സമാനമായ രൂപമാണ് ഉള്ളത്. ഖോലില്‍ മുക്കിയ ശേഷം ഇത് ഉപയോഗിച്ച് കണ്ണെഴുതുകയാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. ഐ ലൈനര്‍ വിശദമായ പരിശോധനയ്ക്കായി ഗവേഷകര്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
