
ന്യൂയോര്‍ക്ക്: നീല നിറത്തിലുള്ള രക്തമുള്ള ഒരു കടല്‍ ജീവി കടലിലെ ഒരു സെലിബ്രറ്റിയാണ്. കടലില്‍ മാത്രമല്ല മനുഷ്യര്‍ക്ക് ഏറെ ആവശ്യമുള്ളതിനാല്‍ വലിയ ഡിമാന്റ് തന്നെയാണ് ഈ ജീവിക്ക്. പറഞ്ഞ് വരുന്നത് ഒരുതരം ഞണ്ടിനെ കുറിച്ചാണ്.
മരുന്ന് നിര്‍മ്മാണം ഉള്‍പ്പെടെ വൈദ്യ ആവശ്യങ്ങള്‍ക്കായി ഇവയുടെ നീല നിറത്തിലുള്ള രക്തം വ്യപകമായി ഉപയോഗിക്കാറുണ്ട് എന്നതാണ് പ്രത്യേകത. 'ഹോഴ്സ്ഷൂ ക്രാബ്' എന്ന ഞണ്ടിനാണ് നീല നിറത്തിലുള്ള രക്തം ഉള്ളത്. കുതിരയുടെ കുളമ്പിന് സമാനമായ ആകൃതിയില്‍ കാണപ്പെടുന്നത് കൊണ്ടാണ് ഇവയ്ക്ക് ഇത്തരത്തില്‍ പേര് ലഭിച്ചത്. 450 മില്യണ്‍ വര്‍ഷക്കാലമായി ഈ കടല്‍ജീവി നമ്മുടെ ഭൂമിയില്‍ ജീവിക്കുന്നു എന്നാണ് കണ്ടെത്തല്‍. അതായത് ദിനോസറുകളെക്കാള്‍ പഴക്കം ഈ ജീവിയ്ക്കുണ്ട് എന്ന് അര്‍ത്ഥം.
നല്ല നീല നിറത്തിലുള്ള രക്തം ആണ് ഈ ജീവിയ്ക്കുള്ളത്. രക്തത്തിന് ചുവന്ന നിറം നല്‍കുന്നത് ഹീമോഗ്ലോബിന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഹീമോഗ്ലോബിന് പകരം ഈ ജീവിയില്‍ ഉള്ളത് ഹീമോസിയാനിന്‍ ആണ്. ഇതേ തുടര്‍ന്നാണ് ഇവയുടെ രക്തം നീല നിറത്തില്‍ കാണപ്പെടുന്നത്. ചെമ്പിന്റെ അംശം ഇവയുടെ രക്തത്തില്‍ വളരെ കൂടുതല്‍ ആണ്.
രക്തത്തിന്റെ ഈ പ്രത്യേകതകൊണ്ടുതന്നെ ഇവ ഇന്ന് മനുഷ്യരില്‍ നിന്നും വലിയ ഭീഷണി നേരിടുന്നു. ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകളുടെ നിര്‍മ്മാണത്തിനായി ഇവയുടെ രക്തം ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ രക്തത്തിന് ലിറ്ററിന് 10 ലക്ഷം രൂപ വരെയാണ് മതിപ്പ്.
വായിലൂടെയാണ് ഇവയുടെ രക്തം ശേഖരിക്കാറുള്ളത്. ജീവനോടെയുണ്ടെങ്കില്‍ മാത്രമേ ഇതിന് കഴിയൂ. രക്തം ശേഖരിച്ച് കഴിഞ്ഞാല്‍ ഇവയെ തിരികെ കടലിലേക്ക് വിട്ടയയ്ക്കും. വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കുന്നു എന്നതുകൊണ്ട് തന്നെ ആളുകള്‍ ഇവയെ അശാസ്ത്രീയമായി വേട്ടയാടാറുണ്ട്. ഇത് ഇവയെ വംശനാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുകയാണ്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
