
ബിര്‍മിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഈ ഞായാറാഴ്ച നടക്കും. ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്, തുടര്‍ന്ന് പിതാവിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റവ.ഡോ. ടോം ഓലിക്കരോട്ട് ആശംസകള്‍ അര്‍പ്പിക്കും. മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഫാ. മാത്യു പാലക്കരോട്ട് സിആര്‍എം സ്വാഗതം ആശംസിക്കും.
വിശുദ്ധ കൊച്ചു ത്രേസ്യയുടെ മധ്യസ്ഥതയാല്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ സഹായിക്കുക എകമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ എന്ന ലക്ഷ്യവുമായി 1947-ല്‍ ഭരണങ്ങാനത്ത് ആരംഭിച്ച മിഷന്‍ലീഗ് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭയുടെ മുഴുവന്‍ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും കുഞ്ഞു മിഷനറിമാരുമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കമ്മീഷന്‍ പ്രസിഡന്റ് ജെന്റിന്‍ ജെയിംസ്, സെക്രട്ടറി ജോജിന്‍ പോള്‍, ഓര്‍ഗനൈസര്‍ സജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയ റവ.സി. ലീന മേരി, ടീന ജോര്‍ജ്, ജിന്‍സി പോള്‍, റെജിമോന്‍ തോമസ്, ബിന്ദു സ്‌കറിയ ത്രേസ്യാമ്മ മാത്യു,നിത പടയാറ്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ലിതര്‍ലാന്‍ഡ് ഇടവക വികാരി റവ.ഫാ. ജെയിംസ് കോഴിമലയുടെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇടവക സമൂഹം പരിപാടികള്‍ക്ക് ആഥിതേയത്വം വഹിക്കും.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
