
ചെറുതിനെ എന്തും വലുതായി കാണിക്കുന്ന മാക്രോ ഫോട്ടോഗ്രഫി പലപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചെറിയ ജീവികളുടെയും പ്രാണികളുടെയും നാം കാണാത്ത മുഖം കണ്ട് പലും പേടിച്ചു പോയിട്ടുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മാക്രോ ഫോട്ടോഗ്രാഫര്‍ ആയ ഇവാന്‍ സിവ്കോവിച്ച് പങ്കുവച്ച ഫോട്ടോയാണ് ഓരോരുത്തരെയും ഞെട്ടിക്കുന്നത്. ഒറ്റ നോട്ടത്തില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന ചിത്രം കൂടിയാണ് ഇത്.
വലിയ നീളന്‍ കൊമ്പുകളും കൈകാലുകളുമുള്ള ഒരു വലിയ സത്വത്തിന്റെ ചിത്രമാണ് ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ തന്റെ കാമറ കണ്ണുകളിലൂടെ പകര്‍ത്തിയത്. കാണുമ്പോള്‍ വലിയ സത്വമെന്ന് തോന്നുമെങ്കിലും ആളൊരു കുഞ്ഞന്‍ ഉറുമ്പാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഒരു വേലിയുടെ ഭാഗമായ മരത്തടിയില്‍ ഇരിക്കുന്ന ഉറുമ്പിനെ സൂം ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് കാമറ പകര്‍ത്തുന്നത് ഉറുമ്പിന്റെ നാഡിയും ഞരമ്പും വ്യക്തമാകുന്ന ചിത്രമാണ്.
'ഉറുമ്പുകള്‍ ഒരു ഭാഗത്ത് നിശ്ചലമായി ഇരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും ചലിക്കുന്നവയാണിവര്‍. അതിനാല്‍ ഒരു ഉറുമ്പിന്റെ ചിത്രം പകര്‍ത്താന്‍ ഇതുവരെയും സാധിച്ചിരുന്നില്ല. എന്നാല്‍ ആദ്യമായി ഒരു ഉറുമ്പ് തനിക്കായി നിശ്ചലമായി ഇരുന്നതിനാല്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചു'വെന്നും ഇവാന്‍ ഇസ്റ്റഗ്രാമില്‍ കുറിച്ചു.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
