
ന്യൂയോര്‍ക്കിലെ സോത്ത്‌ബൈസ് ലേല കേന്ദ്രത്തില്‍ ഒരു നെക്ലേസ് ലേലത്തിന് എത്തിയിരിക്കുന്ന വാര്‍ത്ത എല്ലാവരെയും അതിന്റെ പ്രത്യേകത കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. 18-ാം നൂറ്റാണ്ടിലെ 500 വജ്രങ്ങള്‍ പതിച്ച നെക്ലസ് ആണ് ഇവിടെ ലേലത്തിനെത്തിയിരിക്കുന്നത്.
ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്ന കരുതുന്ന നെക്ലസാണിത്. പ്രമുഖ ഫൈന്‍ ആര്‍ട്ട് കമ്പനിയായ സോതെബീസ് ആണ് ഈ നെക്ലസ് വില്‍പനയ്ക്ക് എത്തിക്കുന്നത്. 24 കോടിയോളം രൂപയാണ് ഇതിന്റെ പ്രതീക്ഷിക്കുന്ന വില്‍പനത്തുക. അതി മനോഹരമായ ഈ വജ്ര മാലയുടെ രണ്ട് അറ്റത്തും തൂവലുകള്‍ പോലെ വജ്രം പതിപ്പിച്ചിട്ടുണ്ട്. മൂന്ന് വരികളായുള്ളതാണ് നെക്ലേസ്. 50 വര്‍ഷത്തിന് ശേഷം ആണ് ഇത് ആദ്യമായി പരസ്യപ്പെടുത്തുന്നത്.
ഈ നെക്ലസിനെ കുറിച്ച് ചില കഥകളും പ്രചരിച്ചിരുന്നു. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ബന്ധമുണ്ടെന്നു കരുതുന്നതാണ് ഈ നെക്ലസ്. നവംബറിലാണ് ലേലം നടക്കുക. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബര്‍ 11ന് ജനീവയിലെത്തും.
ഒക്ടോബര്‍ 25 മുതല്‍ ആഭരണത്തിന്റെ ഓണ്‍ലൈന്‍ ലേലം ആരംഭിക്കും. മൂന്ന് നിരകളിലായി വജ്രങ്ങള്‍ പതിച്ച രീതിയിലാണ് നെക്ലസിന്റെ ഡിസൈന്‍. നെക്ലസിന്റെ അറ്റത്ത് വജ്രങ്ങള്‍ കൊണ്ടുള്ള മനോഹരമായ അലുക്കുകളും ഉണ്ട്.
ഫ്രഞ്ച് വിപ്ലവത്തിന് തൊട്ടുമുമ്പുള്ള പതിറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ഈ നെക്ലേസിന് ഒരു ഇന്ത്യന്‍ ബന്ധവും ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയിലെ ഗോല്‍ക്കൊണ്ട ഖനികളില്‍ നിന്നുള്ള വജ്രങ്ങള്‍ ആയിരിക്കാം ഇത്. കാരണം, ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ശുദ്ധവും മിന്നുന്നതുമായ വജ്രങ്ങള്‍ ഗോല്‍ക്കൊണ്ടയില്‍ നിന്നും ഖനനം ചെയ്തവയാണ്.
More Latest News
കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും

കുട്ടികൾക്ക് വേണം ജാഗ്രത: തെരുവുനായകളെക്കുറിച്ചും, പേവിഷബാധയെക്കുറിച്ചും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി അവബോധം സൃഷ്ടിക്കും

ഈ സ്നേഹബന്ധങ്ങൾ എന്നും തുടരും :വിജയ് സേതുപതിക്കും ഭാരതിരാജക്കുമൊപ്പമുള്ള ആ മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ

നീതിയിലേക്കുള്ള ആദ്യപടി : മാലമോഷണക്കുറ്റം ചുമത്തി നിരപരാധിയായ സ്ത്രീയെ മാനസികമായി പീഡിപ്പിച്ച കേസിൽ എസ്ഐക്ക് സസ്പെൻഷൻ

ആലുവയിൽ നിന്നും കാണാതായ മൂന്ന് വയസ്സുകാരിക്ക് കണ്ണീരോടെ വിട : കുട്ടിയെ പുഴയിലെറിഞ്ഞത് അമ്മ, കൊലപ്പെടുത്താനുള്ള കാരണം കുടുംബപ്രശ്നങ്ങളെന്ന് സംശയം
