
റോസാപ്പൂക്കള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണീയത ഉണ്ട്. പലരും റോസാപ്പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ അതിനെ പറിച്ച് ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കും.
പ്രണയത്തിന്റെ, ഇഷ്ടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് റോസാപ്പൂക്കള്‍. പക്ഷെ ഒരു റോസാപ്പൂവിന്റെ ആയുസ് എത്ര നാള്‍ ഉണ്ടാകും ദിവസങ്ങള്‍ക്കുള്ളില്‍ ആ ഭംഗിയുള്ള പുഷ്പവും മണ്ണോട് ചേരും. എന്നാല്‍ അത്ര പെട്ടന്ന് വാടി പോകാത്ത റോസാ പൂവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
അത്തരത്തില്‍ മാന്ത്രിക ശക്തിയുള്ള മനോഹരമായ ഒരു റോസാപ്പൂവിനെക്കുറിച്ച് വാള്‍ട്ട് ഡിസ്നിയിലൂടെ 'ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്' ല്‍ പറയുന്നുണ്ട്. അതൊരു കെട്ടുകഥയല്ല വര്‍ഷങ്ങളോളം വാടാതെ നിന്ന ആ പൂവ് ശരിക്കുമുണ്ടെന്ന് ആര്‍ക്കെല്ലാം അറിയാം.
'ഫോറെവര്‍ റോസ് ലണ്ടന്‍' എന്ന ലക്ഷ്വറി ഫ്‌ളവര്‍ കമ്പനി ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റിലേതു പോലുള്ള മാന്ത്രിക റോസാപ്പൂക്കള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍കാലം വാടാതെ നിലനില്‍ക്കുന്ന പൂക്കളാണിവയെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
ഒന്നോ രണ്ടോ ആഴ്ചകളാണ് ആഡംബര അലങ്കാര പുഷ്പങ്ങളുടെ ആയുസ്. എന്നാല്‍, ഫോറെവര്‍ റോസ് അങ്ങനെയല്ല. ഒരു ബെല്‍ ഗ്ലാസിനുള്ളിലാണ് ഈ റോസാപ്പൂക്കള്‍ ഉള്ളത്. ബെല്‍ഗ്ലാസ് തുറക്കാതെ തന്നെ പൂവ് സൂക്ഷിക്കുകയാണെങ്കില്‍ 20 വര്‍ഷത്തോളം അതുപോലെ നിലനില്‍ക്കും. സൂര്യപ്രകാശത്തിന്റെയോ വെള്ളത്തിന്റെയോ ആവശ്യമേയില്ല. ഇനി ബെല്‍ഗ്ലാസ് നീക്കം ചെയ്താലോ? ഇപ്പോള്‍ വിടര്‍ന്ന പോലെ മൂന്ന് വര്‍ഷം വരെ വാടാതെ നില്‍ക്കുമത്രെ.
എന്താണ് ഫോറെവര്‍ റോസുകളുടെ ദീര്‍ഘായുസിന്റെ രഹസ്യമെന്ന് നിര്‍മ്മാതാക്കള്‍ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. 1999ല്‍ ലണ്ടനിലാണ് ഫോറെവര്‍ റോസിന് തുടക്കമിട്ടത്. ഗ്ലിസറിനും എസന്‍ഷ്യല്‍ ഓയിലുകളും അടങ്ങിയ മിശ്രിതം ചേര്‍ത്തിട്ടുണ്ടാകാമെന്ന് ചിലര്‍ കരുതുന്നു. ഫോറെവര്‍ റോസുകള്‍ക്ക് സാധാരണ റോസാപ്പൂക്കളില്‍ നിന്നും പത്തിരട്ടി കട്ടി കൂടിയതും അഞ്ചിരട്ടി വലിപ്പമുള്ളതുമായ ഇതളുകളാണ്. ഇവയ്ക്ക് 200 മുതല്‍ 4,000 ഡോളര്‍ വരെയാണ് വില. 30ലേറെ നിറങ്ങളില്‍ ലഭ്യമാണ് ഈ പൂക്കള്‍.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
