
ഒരു അവധി അത്യാവശ്യത്തിന് ഇടുത്തു പോയാല്‍ മുഖം കറുപ്പിക്കുന്നവരാണ് ചില കമ്പനികളും കമ്പനി മുതലാളികളും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഇവിടെ ഒരു ഇന്ത്യന്‍ കമ്പനി. ജീവനക്കാരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്.
മാസത്തില്‍ കമ്പനി അനുവധിച്ചിരിക്കുന്ന ലീവുകള്‍ക്കപ്പുറം ഒരു ലീവ് എടുത്താല്‍ 'ലോസ് ഓഫ് പേ' എന്ന് പറഞ്ഞ് പേടിപ്പിക്കുന്ന കമ്പനികള്‍ക്കും കമ്പനി മുതലാളിമാര്‍ക്കും ഈ ഇന്ത്യന്‍ കമ്പനി മാതൃകയാവുകയാണ്. കാരണം ഈ കമ്പനി അവധി നല്‍കുന്നത് ജീവനക്കാരുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ക്കാണ്.
ജീവനക്കാരുടെ മനസറിഞ്ഞ് അവധി നല്‍കുന്ന ഒരു ഇന്ത്യന്‍ കമ്പനിയെ കുറിച്ചാണ് പറയുന്നത്. ആല്‍ഫാന്യൂമറോ എന്ന കമ്പനിയുടെ സ്ഥാപകനായ അഭിജിത്ത് ചക്രവര്‍ത്തിയാണ് 'ബര്‍ത്ത്‌ഡേ പ്ലസ് വണ്‍' എന്ന അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ കയ്യടിയാണ് സോഷ്യല്‍മീഡിയയില്‍ ഈ പ്രഖ്യാപനത്തിന് ഉണ്ടായിരിക്കുന്നത്.
ബര്‍ത്ത്‌ഡേ പ്ലസ് വണ്‍ പ്രകാരം കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും പ്രതിവര്‍ഷം രണ്ട് ജന്മദിന അവധി ലഭിക്കും. ഒരു അവധി സ്വന്തം ജന്മദിനം ആഘോഷിക്കാനുള്ളതാണെങ്കില്‍ മറ്റൊന്ന് പ്രിയപ്പെട്ടവരുടെ ജന്മദിനം കൊണ്ടാടുന്നതിനുള്ളതാണ്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ജന്മദിന അവധി ലഭിക്കാതിരുന്നത് ഓര്‍ത്ത അഭിജിത്ത്, ഒരു ജീവനക്കാരനെ കുറ്റബോധമില്ലാതെ ആഘോഷിക്കാന്‍ അനുവദിക്കണമെന്നും തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 'എന്റെ ആദ്യകാല ജോലികളിലൊന്നില്‍, എന്റെ ബോസ് ഒരിക്കല്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് എന്തിനാണ് അവധി വേണ്ടത്? ഞാന്‍ പറഞ്ഞു, ഇന്ന് എന്റെ ജന്മദിനമാണ്. ഒരു കുറ്റകൃത്യം നടന്നത് പോലെ അദ്ദേഹം എന്നെ വിചിത്രമായി നോക്കിയെന്ന്' അദ്ദേഹം പറയുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
