
അമേരിക്കയില്‍ ഒരു പൂച്ച തന്റെ യജമാനദമ്പതികളെ തേടി അലഞ്ഞതും ഒടുവില്‍ കിലോമീറ്ററുകളോളം നടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയ ഒരു സംഭവം ഉണ്ട്. കേട്ടാല്‍ ആരും വിശ്വസിക്കാത്ത സംഭവം.
റെയ്ന്‍ ബു എന്ന വളര്‍ത്തുപൂച്ചയാണ് തന്റെ യജമാനരെ തേടി കണ്ടെത്തിയത്. ജൂണില്‍ അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ ദേശീയോദ്യാനം സന്ദര്‍ശിക്കവെയാണ് ബെന്നി-സൂസന്‍ ദമ്പതികള്‍ക്ക് അവരുടെ പ്രിയപ്പെട്ട വളര്‍ത്തു പൂച്ച റെയ്ന്‍ ബുവിനെ നഷ്ടപ്പെടുന്നത്. അവിടെയെല്ലാം ഒരുപാട് തേടിയെങ്കിലും കണ്ടെത്താനായില്ല. വളരെയധികം വേദനയോടെ ആണെങ്കിലും അവര്‍ മടങ്ങുകയായിരുന്നു.
പക്ഷെ നാം എങ്ങനെ സ്‌നേഹിക്കുന്നുവോ അതിന്റ ഇരട്ടിയായി തിരിച്ചു തരുന്നവരാണ് നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍. അതിനാല്‍ തന്നെ തന്റെ യജമാനരെ തേടി പൂച്ച തന്നെ ഇറങ്ങി. 60 ദിവസങ്ങള്‍ക്കിപ്പുറം ദമ്പതികള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. റെയ്ന്‍ ബുവിന്റെ ദേഹത്ത് ഘടിപ്പിച്ചിട്ടുള്ള ട്രാക്കിങ് ചിപ്പില്‍നിന്ന് സിഗ്‌നല്‍ ലഭിച്ചുവെന്നായിരുന്നു ആ സന്ദേശം.
അമേരിക്കയിലെ ചില സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പ്രദേശമാണ് യെല്ലോസ്റ്റോണ്‍ വനമേഖല. അവിടെ ചുറ്റിക്കറങ്ങുന്നതിനിടെ എന്തിനെയോ കണ്ട് വനത്തിനുള്ളിലേക്ക് ഓടിപോകുകയായിരുന്നു റെയ്ന്‍ ബു. ഒടുവില്‍ തിരികെയെത്തിയപ്പോള്‍ യജമാനന്മാര്‍ പോയിക്കഴിഞ്ഞിരുന്നു. പിന്നീട് അവരെ തേടിയുള്ള നടപ്പായിരുന്നു. അങ്ങനെ റെയ്ന്‍ ബു താണ്ടിയത് 1,287 കിലോമീറ്ററാണ്. നടന്ന് കാലിഫോര്‍ണിയയിലെത്തിയ റെയ്ന്‍ ബുവിനെ ഒരു സ്ത്രീയാണ് അടുത്തുള്ള മൃഗ സംരക്ഷണ വകുപ്പിന് കൈമാറിയത്.
ഓഗസ്റ്റ് ആദ്യമായാണ് റെയ്ന്‍ ബുവിന്റെ ശരീരത്തിലെ മൈക്രോ ചിപ്പില്‍നിന്ന് സിഗ്‌നല്‍ ലഭിച്ചത്. അതോടെയാണ് പെറ്റ് വാച്ച് എന്ന മൃഗസംരക്ഷണ സൊസൈറ്റി ബെന്നി -സൂസന്‍ ദമ്പതികള്‍ക്ക് വിവരം കൈമാറുന്നത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം തിരികെ ലഭിച്ച തങ്ങളുടെ വളര്‍ത്തുപൂച്ചയുടെ കഥ, സൂസന്‍ ഫേസ്ബുക്കിലാണ് ആദ്യം കുറിച്ചത്. റെയ്ന്‍ ബുവിന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും ആഹാരങ്ങളും എല്ലാദിവസവും ഒരുക്കി വയ്ക്കുമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ഒരു പൂച്ച ആയിരത്തിലധികം കിലോമീറ്ററുകള്‍ നടന്നുവെന്ന അത്ഭുതമാണ് ദമ്പതികള്‍ക്കും കഥ കേട്ട എല്ലാവര്‍ക്കും. അതേകുറിച്ച് വിവരം എന്തെങ്കിലും ലഭിക്കുന്നവര്‍ അറിയിക്കണമെന്നും സൂസന്റെ ഫേസ്ബുക് കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
