
സിറിയന്‍ സ്വദേശിയായ 20കാരന് വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന മൂക്കൊലിപ്പാണ്. സാധാരണ ഒരാഴ്ച നീളുന്ന മൂക്കൊലിപ്പ് ഒരു സാധാരണ മനുഷ്യന് എത്രത്തോളം അസ്വസ്തതകള്‍ ഉണ്ടാക്കുമെന്ന് ഊഹിക്കാം. അപ്പോള്‍ വര്‍ഷങ്ങളായി ഇതേ ബുദ്ധിമുട്ട് കൊണ്ട് നടക്കുന്ന വ്യക്തയുടെ അവസ്ഥ എന്തായിരിക്കും. പക്ഷെ ഇയാളെ ചികിത്സിച്ച ഡോക്ടര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. മൂക്കൊലിപ്പിന് കാരണം കണ്ട് ഡോക്ടര്‍ പോലും ഞെട്ടി എന്നതാണ് അത്ഭുതം.
ആറ് വര്‍ഷത്തോളം നീണ്ടു നിന്ന മൂക്കൊലിപ്പിന് കാരണം യുവാവിന്റെ തലച്ചോറില്‍ ചോര്‍ച്ചയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
ഇടയ്ക്കിടയ്ക്ക് തലവേദനയും തലകറക്കവും അനുഭവപ്പെടാറുണ്ട്. സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണെന്നായിരുന്നു യുവാവ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൂക്കൊലിപ്പ് അസഹനീയം ആയതോടെ യുവാവ് ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു.
തലവേദനയുടെ കാരണം കണ്ടെത്താല്‍ യുവാവിന്റെ തലയില്‍ എക്സ റേ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി. ഇതിന്റെ ഫലം കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ അമ്ബരന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവാവിന് വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇത് തലയോട്ടിയില്‍ പൊട്ടലുണ്ടാക്കുകയും ഇതോടെ ദ്വാരം രൂപപ്പെടുകയും ചെയ്തു. ഇതുവഴി തലച്ചോറിലെ സെറിബ്രോസ്പൈനല്‍ ഫ്ളുയിഡ് പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്നായിരുന്നു പരിശോധനയില്‍ കണ്ടത്. തലച്ചോറ് ഈ ദ്വാരത്തിനടുത്തേയ്ക്ക് എത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കാര്‍ അപകടത്തില്‍ യുവാവിന് വിശദമായ ചികിത്സ ആവശ്യമായിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തതോടെ ഇയാള്‍ മറ്റ് ചികിത്സകള്‍ വേണ്ടെന്ന് പറഞ്ഞ് ആശുപത്രി വിടുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
