
പൊതുവേ ഭര്‍ത്താക്കന്മാര്‍ മദ്യപിക്കുന്നതിന് ഭാര്യമാര്‍ എതിരായിരിക്കും. പക്ഷെ ഈ ആഡംബര മദ്യം വാങ്ങാന്‍ ചിലപ്പോള്‍ ഭാര്യമാര്‍ എതിര് നില്‍ക്കില്ല. കാരണം വലിയൊരു ഓഫറാണ് ഈ മദ്യം വാങ്ങുമ്പോള്‍ ലഭിക്കുന്നത്.
ഏകദേശം 11 ലക്ഷം (13,000 ഡോളര്‍) രൂപ വില വരുന്ന ഒരു ആഡംബര കോക്ടെയില്‍ ആണ് ഇത്. ഇതിന്റെ പ്രത്യേകത ഇതിന്റെ രുചിയില്‍ മാത്രമല്ല. ഇതിന്റെ വില തന്നെയാണ്. യുഎസിലെ തന്നെ ഏറ്റവും വിലയേറിയ ഈ മദ്യം വിളമ്പുന്നത് ചിക്കാഗോയിലെ അഡലീന എന്ന ആഡംബര ഹോട്ടലിലാണ്.
മാരോ മാര്‍ട്ടിനി എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കോക്ടയില്‍ ഒരു സാധാരണ മദ്യം അല്ല. വീഞ്ഞുകളെക്കുറിച്ച് അറിവുള്ള കോളിന്‍ ഹോഫര്‍ എന്നയാളാണ് ഈ മദ്യം കണ്ടുപിടിച്ചത്.
വാറ്റിയെടുത്ത മദ്യം ,തക്കാളിയുടെ നീര്, നാരക തുളസി, ഒലിവ് ഓയില്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഈ മദ്യത്തെ ഇത്രയും വിലപിടിപ്പുള്ളതാക്കുന്നത് എന്താണെന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്. ലോകപ്രശസ്തമായ മാരോ ഫൈന്‍ ജ്വല്ലറി ഹൗസ് രൂപകല്‍പ്പന ചെയ്ത 14 കാരറ്റ് സ്വര്‍ണ്ണത്തില്‍ 150 വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഒരു ടെന്നീസ് നെക്ലേസും ഇത് വാങ്ങുന്ന ആളുകള്‍ക്ക് ലഭിക്കും. അതുകൊണ്ട് കൂടിയാണ് ഈ മദ്യത്തിന് ലക്ഷങ്ങള്‍ വില വരുന്നത്. ഈ ആഡംബര മദ്യം ആദ്യമായി വാങ്ങിയ ആളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
മാരോ ഫൈനിന്റെ ആരാധകനായ ഒരാള്‍ തന്റെ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ഇത് വാങ്ങിയിരുന്നു എന്നാണ് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത് . ഗോള്‍ഡ് കോസ്റ്റ് ആസ്ഥാനമായുള്ള മാരോ ഫൈന്‍ ജ്വല്ലറി ബ്രാന്‍ഡിന്റെ സ്ഥാപകനായ ജിലിയന്‍ സാസോണ്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
