
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പൂച്ചയെന്ന് അറിയപ്പെടുന്ന പൂച്ച ചത്തതായി റിപ്പോര്‍ട്ട്. 33 കാരിയായ റോസി പൂച്ചയാണ് വിട പറഞ്ഞത്.
33 കാരിയായ റോസി ലിലാ ബ്രിസെറ്റിന്റെ യുകെ നോര്‍വിച്ചിലെ വീട്ടിലാണ് താമസിച്ചിരുന്നത്. പൂച്ച വിട പറഞ്ഞ വിവരം ഉടമ ലിലാ ബ്രിസെറ്റാണ് പങ്കുവെച്ചത്.
1991-ല്‍ ആണ് റോസി ജനിച്ചത്. ടോര്‍ട്ടോയ്‌സ് ഷെല്‍ ഇനത്തിലുള്ള പൂച്ചയാണിത്. കഴിഞ്ഞ ജൂണിലാണ് റോസിക്ക് 33 വയസ്സ് തികഞ്ഞത്. പിറന്നാള്‍ ദിനം ഉടമ വളരെ ആഘോഷപൂര്‍വ്വം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
മനുഷ്യന്റെ 152 വയസ്സിന് തുല്യമാണ് ഈ റോസി പുച്ചയുടെ 33 വയസ്സ്. റോസി ചത്തതിന് ശേഷം കെന്റില്‍ താമസിക്കുന്ന 28 വയസ്സുള്ള ഫ്‌ലോസിയാണ് ഏറ്റവും പ്രായം കൂടിയ പൂച്ച.
ലോകത്ത് ഇതുവരെ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന റെക്കോര്‍ഡ് ടെക്‌സാസിലെ ഓസ്റ്റിനിലെ ക്രീം പഫ് ഇനത്തില്‍ പെടുന്ന പൂച്ചയ്ക്ക് സ്വന്തമാണ്. 1967 ഓഗസ്റ്റ് 3 ന് ജനിച്ച പൂച്ച 2005 ഓഗസ്റ്റ് 6 നാണ് ചത്തത്. അത് 38 വര്‍ഷവും 3 ദിവസവും ജീവിച്ചു.
More Latest News
യുക്മ കേരളപൂരം വള്ളംകളി - 2025" ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം,കഴിഞ്ഞ വർഷങ്ങളിലെ വിജയമുന്നേറ്റം തുടരാനുള്ള ഒരുക്കങ്ങൾക്ക് ആരംഭം

എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം
