
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് ക്രിസ്തീയ ഭക്തിഗാന രംഗത്ത് ഒരു ഗാനം കൂടി റിലീസ് ചെയ്ത് സാനു സാജന്‍ അവറാച്ചന്‍. 'നിത്യവും എന്‍ അമ്മ'. തൂവെള്ള അപ്പമായി എന്ന കെസ്റ്റര്‍ ആലപിച്ച ഗാനവും, തിരുമുഖം കാണുമ്പോള്‍ എന്ന മധു ബാലകൃഷ്ണന്‍ ആലപിച്ച ഗാനവും സൂപ്പര്‍ ഹിറ്റ് ആയി നില്‍ക്കുമ്പോഴാണ് - 'അമ്മേ മാതാവേ' എന്ന് തുടങ്ങുന്ന 'നിത്യവും എന്‍ അമ്മ' എന്ന ആല്‍ബത്തിലെ ഗാനം ശ്രദ്ധേയമാകുന്നത്.
ഇതിലെ വരികളും സംഗീതവും സാനു സാജന്‍ അവറാച്ചന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ ഏറ്റവും പ്രത്യേകത പുതുമുഖ ഗായികയായ സെറീന സിറില്‍ ഐക്കരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ താമസിച്ചുവരുന്ന സിറില്‍ ഐക്കരയുടെയും ഷിബി സിറിലിന്റെയും മകളാണ് സെറീന. തന്റെ ചെറുപ്രായം മുതല്‍ സംഗീതത്തെ ഇഷ്ടപ്പെടുകയും ആദ്യ പിന്നണി ഗാനത്തിന്റെ റിലീസിന്റെ സന്തോഷത്തിലും ആണ് സെറീന.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
