
കീത്തിലിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈമാസം 25 അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും സുദിനം. സീറോ മലബാര്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ചേര്‍ന്ന്, അന്നേദിവസം കീത്തിലിയെ മിഷനായി പ്രഖ്യാപിക്കും. ലീഡ്സ് ഇടവകയുടെ ഭാഗമായ കീത്തി ലിയില്‍ ഏതാണ്ട് 2010 മുതല്‍ ഫാദര്‍ ജോസഫ് പൊന്നോത്ത് വിശുദ്ധ കുര്‍ബാന ദിവസവും അര്‍പ്പിക്കുകയും, സമീപത്തുള്ള ആറ് സ്ഥലങ്ങളിലുള്ള വിശ്വാസികളെ ഒരുമിച്ച് കൂട്ടുകയും ചെയ്തിരുന്നു. പിന്നീട് ലീഡ്സില്‍ സ്വന്തമായി ആരാധനാലയം വാങ്ങിയപ്പോള്‍ കീത്തിലിയും അതിന്റെ ഭാഗമായി മാറി. പിന്നീടുണ്ടായ കുടിയേറ്റത്തില്‍ ഏകദേശം നൂറോളം വിശ്വാസ കുടുംബങ്ങളാണ് കീത്തിലിയില്‍ എത്തിയത്.
അതിനുശേഷം ലീഡ്സ് വികാരി ഫാദര്‍ ജോസ് അന്ത്യംകുളം എംസിബിഎസ് കീത്തിലിയിലെ വിശ്വാസികളെ ഗൗരവത്തോടെ നോക്കി കാണുകയും, അവരെ സ്വന്തമായ ഒരു ആരാധനാ സമൂഹം ആയി വളര്‍ത്തേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ കഠിന പ്രയത്നത്തിന്റെ സാക്ഷാത്കാരമാണ് ഈമാസം 25 കിത്തിലിയെ സംബന്ധിച്ച് സുവര്‍ണ്ണ ദിനമായി മാറ്റുന്നത്.
2023 ഓഗസ്റ്റ് മാസം മുതല്‍ മാസത്തില്‍ ഒരു ഞായറാഴ്ച കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പിന്നീട് അത് മാസത്തില്‍ രണ്ട് ഞായറാഴ്ച ആയി മാറുകയും ചെയ്തു. കൂടാതെ ക്രിസ്മസ് ശുശ്രൂഷകള്‍, വാര്‍ഷിക ധ്യാനം, വലിയ വാര ശുശ്രൂഷകള്‍, കാറ്റിക്കിസം ഉദ്ഘാടനം, അധ്യാപകരുടെ ട്രെയിനിങ്, സിഎംഎല്‍, സാവിയോ ഫ്രണ്ട്സ്, വിമന്‍സ് ഫോറം, മെന്‍സ് ഫോറം മുതലായ സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തു. 30 ഓളം തീഷ്ണമതികളായ മത അധ്യാപകര്‍ ഈ സമൂഹത്തിന്റെ സമ്പത്തായി കൂടെയുണ്ട്. 125 ഓളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ സമൂഹത്തില്‍ ജാതിമതഭേദമന്യേ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നതും പ്രത്യേകതയാണ്.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
