
ബിര്‍മിംഗ്ഹാം: സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ആണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റന്നാള്‍ 11-ാം തീയതി മുതല്‍ 29 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. 11ന് ഹീത്രൂ വിമാനത്താവളത്തില്‍ എത്തുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 12ന് റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപത വൈദിക സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും.
15ന് വൂള്‍വര്‍ ഹാംപ്ടണില്‍ നടക്കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഹന്തൂസാ' എസ്എംവൈഎം കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും 16ന് ബിര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുതുതായി വാങ്ങിയ മാര്‍ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും വെഞ്ചരിപ്പ് കര്‍മ്മവും 21ന് ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിമന്‍സ് ഫോറം വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
വെസ്റ്റ് മിനിസ്റ്റര്‍ കാര്‍ഡിനല്‍ ഹിസ് എമിനന്‍സ് വില്‍സന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മിഗ്വല്‍ മൗറി എന്നിവരുമായും മാര്‍ റാഫേല്‍ തട്ടില്‍ കുടിക്കാഴ്ച്ചകള്‍ നടത്തും. ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാ കര്‍മ്മവും രൂപതയിലെ വിവിധ റീജിയനുകളിലായി പതിനഞ്ച് പുതിയ മിഷന്‍ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് സ്വന്തമായുള്ള അഞ്ച് ഇടവകളില്‍ അദ്ദേഹം വി കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.
സഭാതലവന്റെ സന്ദര്‍ശനത്തെ മാതൃ സഭയോടുള്ള തങ്ങളുടെ കൂട്ടായ്മയും മാര്‍ തോമാ ശ്ലീഹായുടെ പിന്‍ഗാമിയായ സഭാതലവനോടുള്ള വിധേയത്വവും പ്രകടിപ്പിക്കാനുള്ള ചരിത്ര പ്രാധാന്യമുള്ള അവസരമായാണ് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ കാണുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനത്തിന് ഒരുക്കമായി രൂപത / ഇടവക/ മിഷന്‍ തലങ്ങളില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
