
സ്റ്റോക്ക് പോര്‍ട്ട് സെന്‍ സെബാസ്റ്റ്യന്‍ സീറോ മലബാര്‍ പ്രൊപ്പോസ് മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാള്‍ ഇന്ന് മുതല്‍ പതിനാലാം തീയതി വരെ നടത്തപ്പെടും. ഇന്ന് രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിക്കുന്നതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
തുടര്‍ന്ന് ഫാദര്‍ ജോസ് കുന്നുംപുറത്തന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാനയും, അമ്പ് (കഴുന്ന്) വെഞ്ചരിപ്പും പ്രസിദേന്തി വാഴ്ചയും നടത്തപ്പെടും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും(കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും.തിരുനാളിന്റെ രണ്ടാം ദിനമായ സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ് പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ ജോസ് കുന്നുംപുറം മുഖ്യകാര്‍മികത്വം വഹിക്കും
മുഖ്യതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 14 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഹെയ്സല്‍ ഗ്രൂ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ വച്ച് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സ്റ്റാന്റോ വഴീപറമ്പില്‍ മുഖ്യകാര്‍മ്മികനായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷംവിശുദ്ധ സെബസ്ത്യാനോസ്സിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടും.
പ്രദക്ഷിണ ശേഷം, നേര്‍ച്ചക്കും, കഴുന്ന് എഴുന്നള്ളിപ്പിനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്നു സെന്‍ പീറ്റേഴ്സ് പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന സ്‌നേഹ വിരുന്നോടെ തിരുനാള്‍ അവസാനിക്കും. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസഫ് കുന്നുംപുറം, കൈക്കാരന്മാരായ ബിജു ചക്യയായില്‍, ജോണ്‍ ജോജി, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ റോയി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ സെബസ്ത്യാനോസ്സിന്റെ മാദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായും സംഘാടകര്‍ അറിയിച്ചു.
More Latest News
സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്ത : ഗ്രാമിന് 195 രൂപയോളം കുറഞ്ഞ് വിലയിൽ വൻ ഇടിവ്

മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രം: പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് ഷാജി കൈലാസ്

എന്തിനിങ്ങനെ കളിയാക്കുന്നു,മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമല്ല :രേണു സുധിയെ പരിഹസിച്ച വീഡിയോക്ക് മറുപടിയുമായി തെസ്നി ഖാൻ

ഇന്ന് അന്താരാഷ്ട്ര കുടുംബദിനം: പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ചുനിൽക്കാൻ ഓരോ കുടുംബത്തെയും ഓർമ്മപ്പെടുത്തുന്ന ദിനം

ലിവർപൂൾ ജോൺ മൂറെസ് യൂണിവേഴ്സിറ്റിയും ഏളൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംവേദന പരിപാടി മെയ് 17 ന് കൊച്ചിയിൽ
