
ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാക്വം ക്ലീനര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. 23-കാരനായ വ്യക്തിയാണ് ലോകത്തെ ഏറ്റവും ചെറിയ വാക്വം ക്ലീനറിന്റെ നിര്‍മ്മാതാവ്.
ബോള്‍ബോയിന്റ് പേന ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 0.25 ഇഞ്ച് മാത്രം നീളമുള്ള കുഞ്ഞന്‍ വാക്വം ക്ലീനര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചു. തപല നാദമുനി എന്നാണ് ഈ 23-കാരന്റെ പേര്.
20,000 രൂപ ചെലവില്‍ ബോള്‍പോയിന്റ് പേനയെ പരിഷ്‌കരിച്ചാണ് കുഞ്ഞന്‍ വാക്വം നിര്‍മിച്ചത്. പൊടിപടലങ്ങള്‍ ശേഖരിക്കുന്നതിന് ആവശ്യമായ 'സക്ഷന്‍' സൃഷ്ടിക്കുന്നതിനായി നാല് വോള്‍ട്ടിന്റെ വൈബ്രേറ്റര്‍ മോട്ടോറും ഫാനും ഇതിനുള്ളിലുണ്ട്. 2020ല്‍ 0.69 ഇഞ്ച് നീളമുള്ള വാക്വം ക്ലീനര്‍ തയ്യാറാക്കി റെക്കോര്‍ഡ് സൃഷ്ടിച്ച വിദ്യാര്‍ത്ഥിയാണ് തപല നാദമുനി. മിനിയേച്ചര്‍ എഞ്ചിനീയറിംഗിനോട് ഏറെ താത്പര്യമുള്ള നാദമുനി സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തുകയായിരുന്നു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
