
പസഫിക് സമുദ്രത്തിനടയില്‍ പടുകൂറ്റന്‍ പര്‍വ്വതം കണ്ടെത്തിയതായി സമുദ്ര ശാസ്ത്രജ്ഞര്‍. നാല് ബുര്‍ജ് ഖലീഫയുടെ പൊക്കത്തിലുള്ള പര്‍വ്വതമാണ് കണ്ടെത്തിയിരിക്കുന്നത്.
യുഎസിലെ കലിഫോര്‍ണിയയിലുള്ള ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണു ഈ കണ്ടെത്തല്‍. ചിലെ തീരത്തുനിന്ന് ഏകദേശം 1,448 കിലോമീറ്റര്‍ അകലെ പസിഫിക് സമുദ്രത്തിലാണു പര്‍വതം കണ്ടെത്തിയത്. 10,200 അടി (3109 മീറ്റര്‍) ഉയരമുണ്ട്. ഗ്രീസിലെ ഒളിംപസ് പര്‍വതത്തിന്റെ ഉയരം 9,572 അടിയാണ്. ജൈവ വൈവിധ്യത്തിന്റെകലവറയാണ് ഈ പര്‍വതം. 1000 മീറ്ററിലേറെ ഉയരമുള്ള ഒരുലക്ഷം പര്‍വതങ്ങള്‍ സമുദ്രങ്ങളിലുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍.
ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പര്‍വതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ സംഘം, വൈവിധ്യമാര്‍ന്ന സസ്യ, ജന്തു ജീവജാലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി.
ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, കാസ്പെര്‍ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന, അപ്പൂര്‍വ വെള്ള നീരാളിയും മറ്റ് ജീവികളും ശാസ്ത്രജ്ഞരുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. അപൂര്‍വ സസ്യജന്തുജാലങ്ങളുടെ കലവറയായ 'നസ്‌ക' കടലിടുക്കില്‍ സംഘം നടത്തുന്ന അനവധി പര്യവേഷണങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതും. നിലവിലെ ദൗത്യത്തില്‍ മാത്രം ഇരുപത്തിയഞ്ചോളം പര്‍വതങ്ങളയും ഇതുവരെ കണ്ടെത്താത്ത നിരവധി ജീവജാലങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
