
ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ഏറ്റവും പ്രധാന കാര്യങ്ങള്‍ ഹെല്‍ത്തിയായുള്ള ഭക്ഷണവും ഉറക്കവും വ്യായാമവും ഒക്കെയാണ്. ഇവയിലെല്ലാം എന്തെങ്കിലും പാകപിഴകള്‍ കാണിച്ചാല്‍ അതെല്ലാം ആരോഗ്യത്തെ ബാധിക്കും. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉള്ള ഉറക്കം ശരിയായി ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്.
എന്നാല്‍ ജപ്പാനിലുള്ള ഒരു വ്യക്തിയുടെ ഉറക്കം വെറും 30 മിനുറ്റ് മാത്രമാണ്. പക്ഷെ ഇങ്ങനെ ഉറങ്ങുന്നതിന് ഇയാള്‍ വ്യക്തമായ ഒരു കാരണവും പറയുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഒരു ദിവസം 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളാണ് ജപ്പാനിലെ ഒരു സംരംഭകനായ ഡെയ്സുക്ക് സോറി എന്ന യുവാവ്. ഇദ്ദേഹമാണ് ഇത്തരത്തില്‍ വളരെ കുറച്ച് ഉറങ്ങുന്നത്.
ഇതിന് ഇദ്ദേഹം പറയുന്നത് വളരെ വ്യത്യസ്തമായ കാരണം ആണ്. തന്റെ ജീവിതം ഇരട്ടിയാക്കാന്‍ വേണ്ടിയാണ് ഉറക്കം കുറച്ചത് എന്നാണ് യുവാവിന്റെ അവകാശവാദം. കുറഞ്ഞ ഉറക്കത്തിലും തന്റെ ശരീരത്തെയും തലച്ചോറിനെയും സാധാരണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിപ്പിച്ചതായും യുവാവ് പറഞ്ഞു. ഈ രീതി തന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.'ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിങ്ങള്‍ കളികളില്‍ ഏര്‍പ്പെടുകയോ കാപ്പി കുടിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് മയക്കം ഒഴിവാക്കാനാകും'-ഡെയ്‌സുക്ക് പറഞ്ഞു.
വര്‍ക്കില്‍ ഫോക്കസ് നിലനിര്‍ത്താന്‍ ദീര്‍ഘനിദ്രയേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കം നിര്‍ണായകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.''ജോലിയില്‍ സ്ഥിരമായ ശ്രദ്ധ ആവശ്യമുള്ള ആളുകള്‍ക്ക് ദീര്‍ഘമായ ഉറക്കത്തേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കത്തില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും. ഉദാഹരണത്തിന്, ഡോക്ടര്‍മാര്‍ക്കും അഗ്‌നിശമന സേനാംഗങ്ങള്‍ക്കും വിശ്രമ കാലയളവ് കുറവാണ്, പക്ഷേ ഉയര്‍ന്ന കാര്യക്ഷമത നിലനിര്‍ത്തുന്നു'- യുവാവ് ഓര്‍മ്മിപ്പിച്ചു. ഹോറിയുടെ അവകാശവാദങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജപ്പാനിലെ യോമിയുരി ടിവി ഒരു റിയാലിറ്റി ഷോയില്‍ യുവാവിനെ പങ്കെടുപ്പിച്ചു. മൂന്ന് ദിവസമാണ് യോമിയുരി ടിവി അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചത്. സോറി ഒരിക്കല്‍ വെറും 26 മിനിറ്റ് മാത്രമാണ് ഉറങ്ങിയതെന്നും യോമിയുരി ടിവി അവകാശപ്പെട്ടു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
