
ഓണ്‍ലൈനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ന് ഏറെ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പലപ്പോഴും ഇതിന് 'പണികിട്ടാറുമുണ്ട്'. അത്തരത്തില്‍ ഒരു പ്രഷര്‍ കുക്കര്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഒരു ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ച സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
2022ല്‍ പ്രഷര്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തിക്ക് സാധനം ലഭിച്ചത് 2024ല്‍ ആണെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ ആണ് രണ്ട് വര്‍ഷം കഴിഞ്ഞ് ഉപയോക്താവിനെ തേടി എത്തിയിരിക്കുന്നത്.
ജയ് എന്ന യുവാവ് എക്സിലൂടെയാണ് തന്റെ അനുഭവം പങ്കുവെച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഈ ഓര്‍ഡര്‍ താന്‍ ക്യാന്‍സല്‍ ചെയ്തതെന്നും അതിന്റെ റീഫണ്ട് തുക കിട്ടിയിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ''ഓര്‍ഡര്‍ ചെയ്ത പ്രഷര്‍ കുക്കര്‍ രണ്ട് വര്‍ഷത്തിന് ശേഷം എത്തിച്ചതില്‍ ആമസോണിന് നന്ദി. ഇതൊരു സ്‌പെഷ്യല്‍ പ്രഷര്‍ കുക്കര്‍ ആയിരിക്കണം,'' എന്ന് ജയ് എക്‌സില്‍ കുറിച്ചു. 2022 ഒക്ടോബര്‍ 1നാണ് ജയ് പ്രഷര്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തത്. തൊട്ടുപിന്നാലെ ഇദ്ദേഹം ഈ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ 2024 ആഗസ്റ്റ് 28ന് പ്രഷര്‍ കുക്കറുമായി ആമസോണ്‍ ഡെലിവറി ബോയ് വീട്ടിലെത്തുകയായിരുന്നുവെന്ന് ജയ് പറഞ്ഞു.
യുവാവിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ആമസോണും രംഗത്തെത്തി. തങ്ങളുടെ സപ്പോര്‍ട്ട് ടീമിനെ ഈ പ്രശ്‌നം അറിയിക്കണമെന്ന് ആമസോണ്‍ യുവാവിനോട് പറയുകയും ചെയ്തു. എന്നാല്‍ എന്ത് പ്രശ്‌നമാണ് താന്‍ പറയേണ്ടത് എന്ന് ജയ് തിരിച്ച് ചോദിച്ചു. ഈ ഓര്‍ഡര്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ താന്‍ ക്യാന്‍സല്‍ ചെയ്തതാണെന്നും അതിന് റീഫണ്ട് കിട്ടുകയും ചെയ്തുവെന്നും ജയ് പറഞ്ഞു.
More Latest News
എനിക്ക് മെസ്സിയാവണ്ട,യമാൽ ആയാൽ മതി: ഫുട്ബോൾ ഇതിഹാസം മെസ്സിയുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് മറുപടിയുമായി ബാഴ്സിലോണയുടെ മിന്നും താരം ലാമിൻ യമാൽ

അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം :മർദിച്ചത് ശ്യാമിലിയാണെന്ന് പ്രതിഭാഗത്തിന്റെ വാദം

വിജയ് ദേവർകൊണ്ടയുടെ പുതിയ ചിത്രം 'കിങ്ഡം' റിലീസ് ജൂലൈ നാലിന് :റിലീസ് തീയതി വൈകുന്നതിന് കാരണം പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകൾ

ഇൻഡസ്ട്രിയെ നിലനിർത്തുന്ന മനോഹരമായ ചെറിയ ചിത്രങ്ങൾ :പ്രേക്ഷകരുടെ ഹൃദയം കീഴടക്കി 'ടൂറിസ്റ്റ് ഫാമിലി', കഥാപാത്രങ്ങളുടെ പ്രകടനമികവിൽ തെളിഞ്ഞ ചിരിയുടെ മേളവുമായി ഈ പുതുചിത്രം

നിരപരാധിയായ യുവതി നേരിട്ടത് കടുത്ത മാനസിക പീഡനം : മാല മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനിൽ എത്തിച്ച് പോലീസ് മോശമായി പെരുമാറി,തെറ്റ് ചെയ്തില്ലെന്ന് തെളിഞ്ഞപ്പോൾ വിട്ടയച്ചു
